ന്യൂഡൽഹി:രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കുറ്റകൃത്യങ്ങൾ നിയന്ത്രണ വിധേയമെന്ന് റിപ്പോർട്ട്. ഡൽഹി പോലീസ് പുറത്തുവിട്ട കുറ്റകൃത്യങ്ങളുടെ കണക്ക് കഴിഞ്ഞ വർഷത്തെ റിപ്പോർട്ടുമായി താരതമ്യം ചെയ്യുമ്പോൾ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. 2018 സെപ്റ്റംബർ 30 വരെയുള്ള കണക്കാണ് പുറത്തുവിട്ടത്. പോലീസ് റിപ്പോർട്ട് പ്രകാരം 2018ൽ 1639 ബലാത്സംഗ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2017ൽ ഇത് 1673 ആണ്. അതേ സമയം 2018 ൽ സ്ത്രീകളെ ശല്യം ചെയ്ത കേസുകളുടെ എണ്ണം 2535 ആണ്. 2017 ൽ ആകട്ടെ 2610 കേസുകളും ഈ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊലപാതകകേസുകൾ 2018 ൽ 357 ആണ്. 2017-ൽ ഈ കണക്ക് 385 ആണ്. മോഷണകേസുകൾ 2017ൽ 6772 ൽ നിന്നും ഒരു വർഷം പിന്നിടുമ്പോൾ 5034 ആയി ചുരുങ്ങി. ഈ കണക്കുകൾ പ്രകാരം മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യ തലസ്ഥാനം കുറ്റകൃത്യങ്ങളിൽ നിന്നും പിന്നോട്ട് നടക്കുകയാണ്. Content Highlight: Major crimes downin Delhi this year
from mathrubhumi.latestnews.rssfeed https://ift.tt/2P82C0v
via
IFTTT
No comments:
Post a Comment