തിരുവനന്തപുരം: രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍. ശബരിമല വിഷയത്തെ തുടര്‍ന്ന് നടത്തിയ വിവാദ പരാമര്‍ശത്തില്‍ തുടര്‍ന്നാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കാലപാഹ്വാനത്തിന്റെ പേരില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. തിരുവനന്തപുരത്തെ നന്ദാവനത്തുള്ള ഫഌറ്റില്‍ നിന്നുമാണ് രാഹുല്‍ ഈ ശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി പോലീസാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തം ചിന്തി അശുദ്ധമാക്കാന്‍ ഒരു സംഘം ഉണ്ടായിരുന്നുവെന്ന് രാഹുല്‍ ഈശ്വര്‍ കൊച്ചി പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. യുവതികള്‍ സന്നിധാനത്ത് എത്തിയാല്‍ രക്തം വീഴ്ത്തി അശുദ്ധമാക്കി നടയടപ്പിക്കാനായിരുന്നു തങ്ങള്‍ നിശ്ചയിച്ചിരുന്നതെന്ന് രാഹുല്‍ പറഞ്ഞിരുന്നു.
from mangalam.com https://ift.tt/2Ob6p8A
via IFTTT
No comments:
Post a Comment