കോഴിക്കോട്: എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കണമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. വിശ്വാസികള്‍ പവിത്രമെന്നു കരുതുന്ന വിശ്വാസത്തിന്റെ കൂടെയാണ് മുസ്ലീം ലീഗെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു.
കോടതികള്‍ ജനഹിതം മനസിലാക്കണം. നാളെ മറ്റേത് മതവിശ്വാസവുമായി ബന്ധപ്പെട്ടും ഇത്തരം വിധികള്‍ വന്നേക്കാം. സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
വിഷയത്തില്‍ ലീഗ് നേരത്തെ ഒരു നിലപാട് സ്വീകരിച്ചിട്ടുണ്ട്്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ലീഗ് അംഗീകരിച്ചതാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഒളിച്ചുകളി സംശയാസ്പദമാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാരിന് പല താത്പര്യങ്ങളും മുന്നില്‍ കണ്ടാണ് കേന്ദ്രം നിലപാടുകളെടുക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം പറഞ്ഞു. ലിംഗ വ്യത്യാസം പാടില്ല എന്ന പരാമര്‍ശം തന്നെ തെറ്റാണ്. എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ നിയന്ത്രണമില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.
from mangalam.com https://ift.tt/2PgQyqg
via IFTTT
No comments:
Post a Comment