മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാന്‍ വെടിയേറ്റ് മരിച്ചനിലയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 31, 2018

മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാന്‍ വെടിയേറ്റ് മരിച്ചനിലയില്‍

കൊല്ലം: മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പോലീസുകാരനായ സുജിത്ത് (27) ആണ് മരിച്ചത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചുവെന്നാണ് നിഗമനം. കൊല്ലം കടയ്ക്കലിലെ വീട്ടിൽ നിന്നാണ് സുജിത്തിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് സുജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം എ.ആർ. ക്യാമ്പിലെ പോലീസുകാരനാണ് ഇദ്ദേഹം. കഴിഞ്ഞ രണ്ടുവർഷമായി മാത്യു ടി തോമസിന്റെ ഗൺമാനായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഇയാൾ വീട്ടിലെത്തിയത്. കിടപ്പുമുറിയിൽ രണ്ട് കൈയിലെയും ഞരമ്പ് മുറിച്ചതിന് ശേഷമാണ് സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കടയ്ക്കൽ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സുജിത്തിന്റെ വീട്ടിലെത്തിയിട്ടുണ്ട്. പരിശോധനകൾ നടന്നുവരികയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2P3pTl7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages