കൊച്ചി: സാമൂഹിക പ്രവര്‍ത്തകനും മുന്‍ നക്‌സല്‍ നേതാവുമായ ടി എന്‍ ജോയിയുടെ മൃതദേഹം അന്ത്യാഭിലാഷം പൂര്‍ത്തിയാക്കാതെ സംസ്‌കരിച്ച നടപടിയില്‍ പ്രതിഷേധവുമായി എഴുത്തുകാരന്‍ കമല്‍ സി ചവറ. സംഭവത്തില്‍ പ്രതിഷേധിച്ച് താന്‍ ഇസ്ലാംമതം സ്വീകരിക്കുന്നതായി കമല്‍ സി ചവറ അറിയിച്ചു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. കുറിപ്പിന് പിന്നാലെ തന്റെ പേര് കമല്‍ സി നജ്മല്‍ എന്നാക്കുകയും ചെയ്തു.
ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണെന്നും നജ്മല്‍ ബാബുവിന്റെ അനുഭവത്തില്‍ പ്രതിഷേധിച്ച് ഇസ്ലാം മതം സ്വീകരിക്കുന്നതായും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കമല്‍ സി. ചവറ പറഞ്ഞു. ജീവിക്കാനല്ല മുസ്ലീമായി മരിക്കാന്‍ പോലും അനുവദിക്കാത്ത നാട്ടില്‍ മുസ്ലീമാവുകയെന്നത് ഈ നിമിഷത്തിന്റെ ആവശ്യകതയാണ്,സമരമാണ്. ഇന്ന് ഇവിടെ ഇന്ത്യയില്‍മുസ്ലീം ആവുകായെന്നത് വിപ്ലവപ്രവര്‍ത്തനമാണ്,സമരമാണ്.ഇസ്ലാമിനെ കുറിച്ച് അറിഞ്ഞോ അറിയാന്‍ ആഗ്രഹിച്ചോ അല്ല ,ഇസ്ലാമിന്റെ മാഹാത്മ്യം കണ്ടുമല്ല.
നജ്മല്‍ ബാബുവിന്റെ അനുഭവത്തില്‍ പ്രതിഷേധിച്ച് ഞാന്‍ ഇസ്ലാം മതം സ്വീകരിക്കുന്നു.മുസ്ലീമിന് നേരെയുണ്ടാവുന്ന ആദ്യ വെട്ടിന് എന്റെ കഴുത്ത് തയ്യാര്‍. - കമല്‍ സി ചവറ ഫേസ്ബുക്കില്‍ കുറിച്ചു.
സാമൂഹികപ്രവര്‍ത്തകന്‍ ടി.എന്‍. ജോയി അഞ്ചു വര്‍ഷം മുമ്പാണ് ഇസ്ലാം മതം സ്വീകരിച്ചത്. മരണശേഷം മൃതദേഹം ചേരമാന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌ക്കരിക്കാന്‍ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബന്ധുക്കള്‍ ഇതിനെ എതിര്‍ത്തു. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആര്‍ഡിഒയ്ക്ക് പരാതി നല്‍കുകയും ചെയ്തു.
24 മണിക്കൂറത്തേക്ക് സംസ്‌കാര ചടങ്ങ് മാറ്റി വയ്ക്കാന്‍ ആര്‍ഡിഒ നിര്‍ദേശിച്ചു. എന്നാല്‍ ഇതിനിടെ ടി എന്‍ ജോയിയുടെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കി. ഇതിന്‍െ അടിസ്ഥാനത്തില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു.
തുടര്‍ന്ന് മൃതദേഹം പൊലീസ് മൈതാനിയില്‍ പൊതുദര്‍ശനത്തിന് വച്ചു, പിന്നീട് മൃതദേഹം ബന്ധുക്കള്‍ കൊണ്ടുപോകാന്‍ ശ്രമിച്ചു ഇത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തടഞ്ഞു, ഇത് സംഘര്‍ഷത്തിനിടയാക്കി.ആംബുലന്‍സിന് മുമ്പില്‍ കിടന്ന് പ്രതിഷേധിച്ചവരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. ഇതിനു ശേഷം ബന്ധുക്കള്‍ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. പൊലീസ് നടപടിയ്ക്ക് എതിരെ കോടതിയെ സമീപിക്കുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.
from mangalam.com https://ift.tt/2DUQg7x
via IFTTT
No comments:
Post a Comment