ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നിയമം കയ്യിലെടുക്കും; പോലീസ് ചട്ടം ലംഘിച്ചുവെന്ന് കെ.സുരേന്ദ്രന്‍; വീഴ്ച വന്നിട്ടില്ലെന്ന് ഐ.ജി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നിയമം കയ്യിലെടുക്കും; പോലീസ് ചട്ടം ലംഘിച്ചുവെന്ന് കെ.സുരേന്ദ്രന്‍; വീഴ്ച വന്നിട്ടില്ലെന്ന് ഐ.ജി

കോഴിക്കോട്/പമ്പ: ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നിയമം കയ്യിലെടുക്കാന്‍ മടിക്കില്ലെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. യുവതികളെ ശബരിമലയില്‍ കയറ്റാന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തി. സര്‍ക്കാരിന്റെ തിരക്കഥയനുസരിച്ചുള്ള കാര്യങ്ങളാണ് ശബരിമലയില്‍ നടന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

പോലീസിന്റെ ഹെല്‍മറ്റും സുരക്ഷാ ഷീല്‍ഡും യുവതികള്‍ക്ക് നല്‍കിയത് ഗുരുതരമായ വീഴ്ചയാണെന്നും ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഉന്നത പോലീസുകാരുമായി കൂടിയാലോചിച്ച ശേഷമാണ് യുവതികള്‍ എത്തിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. എന്നാല്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും സുരക്ഷയുടെ ഭാഗമായാണ് ഹെല്‍മറ്റും ഷീല്‍ഡും നല്‍കിയതെന്നും ഐ.ജി എസ്.ശ്രീജിത്ത് മറുപടി നല്‍കി. ഇതില്‍ ഒരു ചട്ടലംഘനവുമില്ല. പോലീസിന്റെ യൂണിഫോം ആര്‍ക്കും നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മല കയറാന്‍ എത്തുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കും. പ്രതിഷേധം കാരണമല്ല യുവതികള്‍ മടങ്ങിയത്. നട അടയ്ക്കുമെന്ന് തന്ത്രി അറിയിച്ചതിനെ തുടര്‍ന്നാണ്. നട അടച്ചുകഴിഞ്ഞാല്‍ പിന്നെ ദര്‍ശനം നടക്കില്ലെന്നും ഐ.ജി പറഞ്ഞു.

ശബരിമലയില്‍ ഇതുവരെ സമാധാനപരമായാണ് ഇടപെട്ടതെന്ന് സുരേന്ദ്രന്‍ പറയുന്നു. ശബരിമലയെ തകര്‍ക്കാന്‍ പ്രത്യക്ഷമായ ശ്രമം നടന്നാല്‍ കനത്ത വില കൊടുക്കേണ്ടിവരും. സമാധാനം ആഗ്രഹിക്കുന്ന എല്ലാവരും ഇടപെടണം. രക്തച്ചൊരിച്ചില്‍ ഉണ്ടാവേണ്ട എന്നണ് ബി.ജെ.പിയുടെ നിലപാട്. അതിന് സമ്മതിക്കില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. കടകംപള്ളി നിരത്തിലിറങ്ങില്ല. സി.പി.എം രാഷ്ട്രീയം കളിച്ചാല്‍ ഞങ്ങളും കളിക്കും. റിവ്യൂ പെറ്റീഷന്‍ വരുന്നതിനു മുന്‍പ് യുവതികളെ പ്രവേശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡും മന്ത്രിയും സര്‍ക്കാരും ചേര്‍ന്ന് നടത്തുന്ന തന്ത്രമാണ് നടക്കുന്നത്. ശബരിമലയെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് സര്‍ക്കാര്‍ നടത്തിയത്. യുവതികള്‍ക്ക് പോലീസ് വേഷം നല്‍കിയതില്‍ മുഖ്യമന്ത്രി മറുപടി പറയണം.

ശബരിമലയെയും ആചാരങ്ങളെയും തകര്‍ക്കാന്‍ ശ്രമിച്ചാല്‍ വച്ചുപൊറുപ്പിക്കില്ല. ഉന്നതപോലീസുകാരുമായി ചര്‍ച്ച നടത്തിയശേഷമാണ് എത്തിയതെന്നാണ് രഹ്ന ഫാത്തിമയുടെ ഒപ്പമുള്ളയാള്‍ പറഞ്ഞത്. സര്‍ക്കാര്‍ ഗൂഢാലോചനയാണ് ഇത് വ്യക്തമാക്കുന്നത്. അന്യമത വിശ്വാസികള്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുന്നത് അതാതു മതങ്ങളിലെ ആത്മീയ നേതാക്കള്‍ തടയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.



from mangalam.com https://ift.tt/2PbHXIW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages