പുതുച്ചേരി: രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കന്മാരെല്ലാം ശുചീകരണ സന്ദേശമായി ചൂലുമായി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി സ്വീകരിച്ചിരുക്കുന്നത് വ്യത്യസ്തമായ രീതിയാണ്. വൃത്തിഹീനമായ അഴുക്കുചാലിൽ മൺവെട്ടിയുമായി ഇറങ്ങിശുചീകരണ പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ വീഡിയോ ഇതിനോടകം രാജ്യമൊട്ടാകെ ശ്രദ്ധയാകർഷിച്ചുകഴിഞ്ഞു. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. #SwachhataHiSeva #SwachhBharat #SwachhBharatMission cleaning at #Nellithope #Puducherry pic.twitter.com/FkeKvfClZK — V.Narayanasamy (@VNarayanasami) 1 October 2018 ശുചീകരണ പ്രവർത്തനങ്ങളിൽ കൂടുതൽ പൊതുജന പങ്കാളിത്തം കൊണ്ടുവരികയെന്ന ഉദ്ദേശ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബറിൽ ആരംഭിച്ച സ്വഛതാ ഹി സേവയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മുഖ്യമന്ത്രി ശുചീകരണ പ്രവർത്തനത്തിലേർപ്പെട്ടത്. Content highlights:Swachhta Message, Puducherry CM Narayansamy Gets Down in a Drain Armed With Spade
from mathrubhumi.latestnews.rssfeed https://ift.tt/2Nhvw9d
via
IFTTT
No comments:
Post a Comment