ന്യൂഡൽഹി: ഭർത്താവുമായി ഇനി ഒരു ഒത്തുതീർപ്പിനും താത്പര്യമില്ലെന്നും നൽകിയ പണം തിരിച്ച് നൽകണമെന്നും ആവശ്യപ്പെട്ട യുവതിക്ക് ഒരു കോടി രൂപ നൽകാൻ സുപ്രീംകോടതിയുടെ ഉത്തരവ്. തർക്കങ്ങളെല്ലാം തീർക്കാൻ തയ്യാറാണെന്ന് ഭർത്താവ് പറഞ്ഞെങ്കിലും തനിക്ക് പണം മാത്രം മതിയെന്ന് ഭാര്യ ആവശ്യപ്പെട്ടു. ഇതോടെ 16 മാസം കൊണ്ട് നാലു ഗഡുക്കളായി ഒരു കോടി രൂപ ഭർത്താവ് നൽകണമെന്ന് കോടതി വിധിച്ചു. ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. അതേ സമയം ഭാര്യയും ഭർത്താവുമായി ജീവിക്കാൻ ഇനി ആവില്ലെന്നുഭർത്താവും കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് ഇത്തരമൊരു സാഹചര്യത്തിൽ എന്തിനാണ് തർക്കവുമായി മുന്നോട്ട് പോകുന്നതെന്ന് ചോദിച്ച കോടതി പണം മാത്രമാണ് പ്രശ്നമെന്നുണ്ടെങ്കിൽ മറ്റുകോടതികളിലുള്ള ഇതുമായി ബന്ധപ്പെട്ട കേസും തീർപ്പാക്കാൻ ആവശ്യപ്പെട്ടു. ഭർത്താവും ബന്ധുക്കളും നിർബന്ധിച്ച് സ്ത്രീധന തുക കൈക്കലാക്കുകയുംപിന്നീട് തന്നോട് ക്രൂരമായ പെരുമാറ്റം നടത്തുകയും ചെയ്തു. വിവാഹമോചന പത്രത്തിൽ ബലംപ്രയോഗിച്ചാണ് ഒപ്പീടിപ്പിച്ചതെന്നും യുവതി പറഞ്ഞു. ഡൽഹി, ഫരീദാബാദ് കോടതികളിൽ ഇതുമായി ബന്ധപ്പെട്ട കേസുകൾ ഇരുവരും നൽകിയിട്ടുണ്ട്. 1.25 കോടിയാണ് യുവതി ആവശ്യപ്പെട്ടിരുന്നതെങ്കിലും ഒരു കോടിയിൽ തീർപ്പ് കൽപ്പിക്കുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2y9SzOB
via
IFTTT
No comments:
Post a Comment