സഹപാഠികളെ കൊന്ന് രക്തം കുടിച്ചു മരിച്ച് സാത്താനൊപ്പം ജീവിക്കാന്‍ പദ്ധതിയിട്ട രണ്ടു പെണ്‍കുട്ടികള്‍ പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

സഹപാഠികളെ കൊന്ന് രക്തം കുടിച്ചു മരിച്ച് സാത്താനൊപ്പം ജീവിക്കാന്‍ പദ്ധതിയിട്ട രണ്ടു പെണ്‍കുട്ടികള്‍ പിടിയില്‍

ഫ്ളോറിഡ: സഹപാഠികളെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കിയ രണ്ട് വിദ്യാര്‍ത്ഥിനികളെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് കത്തികളുമായി സ്‌കൂളില്‍ നിന്നും പെണ്‍കുട്ടികളെ പിടികൂടിയത്. സഹപാഠികളെ കൊന്ന് അവരുടെ രക്തം കുടിച്ച് ആത്ഹത്യ ചെയ്യാനായിരുന്നു പദ്ധതി ഇട്ടിരുന്നതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി. 11, 12 വയസ് മാത്രം പ്രായമുളള വിദ്യാര്‍ത്ഥിനികളാണ് പിടിയിലായത്.

ബാര്‍ട്ടോ മിഡില്‍ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഗൂഢാലോചന, സ്‌കൂളില്‍ ആയുധം കൈവശം വെക്കല്‍, കൌലപാതകശ്രമം, തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ബാര്‍ട്ടോ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ പെണ്‍കുട്ടികളെ ജുവനൈല്‍ ഹോമിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ശുചിമുറിയില്‍ ഒളിച്ചിരുന്ന് ചെറിയ വിദ്യാര്‍ത്ഥികള്‍ വരുമ്പോള്‍ കഴുത്ത് കുറിച്ച് കൊലപ്പെടുത്താനാണ് ഇവര്‍ പദ്ധതി തയ്യാറാക്കിയതെന്ന് പൊലീസ് പറഞ്ഞു. കൊല നടത്തിയതിന് ശേഷം ഇരകളുടെ രക്തവും മാംസവും ഭക്ഷിക്കാനായിരുന്നു ശ്രമം. ഇതിന് ശേഷം സ്വയം കുത്തി ആത്മഹത്യ ചെയ്യാനും ഇവര്‍ പദ്ധതി ഇട്ടിരുന്നു.

15 മുതല്‍ 25 വരെ വിദ്യാര്‍ത്ഥികളെ കൊല്ലാനായിരുന്നു പദ്ധതി. പേടിപ്പെടുത്തുന്ന സിനിമകള്‍ കണ്ടാണ് ഇവര്‍ കുട്ടികളെ കൊലപ്പെടുത്താന്‍ തയ്യാറെടുത്തതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടത്തി ആത്മഹത്യ ചെയ്ത് നരകത്തില്‍ പോയി സാത്താനോടൊപ്പം ജീവിക്കാനായിരുന്നു ശ്രമമെന്നാണ് പെണ്‍കുട്ടികള്‍ പൊലീസിനോട് പറഞ്ഞത്.

ക്ലാസില്‍ ഹാജരാവാത്തതിനെ തുടര്‍ന്നുണ്ടായ സംശയത്തില്‍ സ്‌കൂള്‍ അധികൃതര്‍ നടത്തിയ തിരച്ചിലിലാണ് പെണ്‍കുട്ടികളില്‍ നിന്നും കത്തികള്‍ പിടിച്ചെടുത്തത്. ഇവര്‍ ശുചിമുറിയില്‍ നാല് കത്തികളും പിസ കട്ടറുമായി ഒളിച്ചിരിക്കുകയായിരുന്നു.



from mangalam.com https://ift.tt/2Jf6GGN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages