ഗുര്‍പ്രീതിന്റെ സൂപ്പര്‍ സേവുകള്‍; ചൈനയെ സമനിലയില്‍ തളച്ച് ഇന്ത്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

ഗുര്‍പ്രീതിന്റെ സൂപ്പര്‍ സേവുകള്‍; ചൈനയെ സമനിലയില്‍ തളച്ച് ഇന്ത്യ

ബെയ്ജിങ്: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ചൈനയെ ഗോൾരഹിത സമനിലയിൽ പിടിച്ചുകെട്ടി ഇന്ത്യ. നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തിയ മത്സരത്തിൽ ഇരുടീമുകളും ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു. ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീതിന്റെ സൂപ്പർ സേവുകളായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്. 21 വർഷത്തിനിടയിൽ ആദ്യമായാണ് ഇന്ത്യയും ചൈനയും മുഖാമുഖം വരുന്നത്. 18 തവണ ഏറ്റുമുട്ടിയപ്പോൾ ആറാം സമനില. ഇന്ത്യൻ പ്രതിരോധ നിരയിൽ സന്ദേശ് ജിങ്കന് കൂട്ടായി അനസ് എടത്തൊടികയില്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. 13-ാം മിനിറ്റിൽ ചൈനീസ് ഗോൾമുഖത്ത് ഇന്ത്യ ആദ്യ ഗോൾനീക്കം നടത്തിയെങ്കിലും പാളി. 15-ാം മിനിറ്റിൽ ചൈനീസ് താരം തൊടുത്ത മിസൈൽ ഹെഡർ ഗുർപ്രീത് സാഹസികമായി തടുത്തു. 24-ാം മിനിറ്റിൽ വീണ്ടും ഒരിക്കൽ കൂടി ഗുർപ്രീതിന്റെ കാലുകൾ ഇന്ത്യയ്ക്ക് രക്ഷയായി. 28-ാം മിനിറ്റിൽ മറ്റൊരു അവസരം കോട്ടാലിലൂടെ ഇന്ത്യ നഷ്ടപ്പെടുത്തി. പിന്നാലെ നാരായൺ ദാസിന്റ രണ്ട് ക്രോസുകൾക്ക് സഹതാരങ്ങളെ കണ്ടുപിടിക്കാനായില്ല. രണ്ടാം പകുതിയിലും മിന്നലാക്രമണങ്ങൾ കണ്ടു. 56-ാം മിനിറ്റിൽ ഇന്ത്യയുടെ ബ്ലാസ്റ്റേഴ്സ് താരം നർസാരിയുടെ പാസിൽ ലീഡുറപ്പിക്കാൻ ലഭിച്ച സുവർണാവസരം ഉദാന്ത സിംഗ് ബാറിന് മുകളിലൂടെ പറത്തി. 63-ാം മിനുറ്റിൽ പ്രതിരോധതാരം നാരായൺ ദാസിന് പകരക്കാരനായി മലയാളി താരം അനസ് എടത്തൊടികയെ ഇന്ത്യ ഇറക്കി. ഗോളവസരം നഷ്ടപ്പെടുത്തിയ ഉദാന്തയെ തൊട്ടുപിന്നാലെ പിൻവലിച്ച് നിഖിൽ പൂജാരിക്കും അവസരം നൽകി. 76-ാം മിനിറ്റിൽ ഇന്ത്യൻ പെനാൽറ്റി ബോക്സിലെ കൂട്ടപ്പൊരിച്ചിൽ ഗോളാകാതിരുന്നത് ഭാഗ്യത്തിനാണ്. 85-ാം മിനിറ്റിൽ കോട്ടാലിന്റെ കയ്യിൽ പന്ത് തട്ടിയതിന് പെനാൽറ്റിക്കായി ചൈനീസ് താരങ്ങൾ അപ്പീൽ ചെയ്തെങ്കിലും റഫറി മുഖംതിരിച്ചു. ഇഞ്ചുറി ടൈമിൽ ഥാപ്പയെ വലിച്ച് റൗളിന് കോൺസ്റ്റന്റൈൻ അവസരം നൽകി. അവസാന മിനിറ്റിൽ ഫാറൂഖ് ചൗധരിയുടെ ശ്രമവും ചൈനീസ് ഗോൾ കീപ്പർ രക്ഷപെടുത്തിയിട്ടില്ലായിരുന്നെങ്കിൽ ചൈനയിൽ ഇന്ത്യ ചരിത്ര വിജയം നേടുമായിരുന്നു. Captain @SandeshJhingan makes a fantastic clearance. To watch more, Catch the live action on @StarSportsIndia#CHNvIND #AsianDream #IndianFootball #BackTheBlue #WeAreIndia pic.twitter.com/Alm2oNBjPW — Indian Football Team (@IndianFootball) October 13, 2018 Content Highlights: Gurpreet shines as India hold China to a goalless draw


from mathrubhumi.latestnews.rssfeed https://ift.tt/2PxoKhy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages