കൊല്‍ക്കത്ത: പ്രമുഖ ഇകൊമേഴ്‌സ് സൈറ്റ് വഴി മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് അലക്കു സോപ്പ്. സംഭവത്തില്‍ പൊലീസ് കമ്പനിയോട് വിശദീകരണം തേടി. 48 കാരനായ ടിവി കേബിള്‍ ഓപ്പറേറ്റര്‍ അഫ്താറുലാണ് ഒകേ്ടാബര്‍ 15 ന് ഓണ്‍ലൈന്‍ വഴി 3,500 രൂപ വില വരുന്ന ഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. വീടിന്റെ അഡ്രസ്സിനു പകരം പോസ്റ്റ് ഓഫിസിന്റെ അഡ്രസ്സാണ് ഇയാള്‍ നല്‍കിയത്. കഴിഞ്ഞ വെളളിയാഴ്ച പോസ്റ്റ് ഓഫിസില്‍ ഓര്‍ഡര്‍ ചെയ്ത സാധനം എത്തിയതായി അഫ്താറുലിന് കോള്‍ ലഭിച്ചു.
പോസ്റ്റ് ഓഫിസില്‍ എത്തിയ അഫ്താറുല്‍ ഫോണിന്റെ വിലയായ 3,500 രൂപയും ഡെലിവറി ചാര്‍ജായ 98 രൂപയും അടക്കം 3,598 രൂപ നല്‍കി സാധനം കൈപ്പറ്റി. പാഴ്‌സല്‍ തുറന്നു നോക്കിയപ്പോള്‍ ഫോണിനു പകരം 5 രൂപ വിലയുളള അലക്കു സോപ്പാണ് ഉണ്ടായിരുന്നത്. ഇതില്‍ കുപിതനായ അഫ്താറുല്‍ പോസ്റ്റ് മാസ്റ്ററോട് പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടു. പണം നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ പോസ്റ്റ് ഓഫിസിലെ പണപ്പെട്ടി കൈക്കലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതു തടയാന്‍ ശ്രമിച്ച പോസ്റ്റ് മാസ്റ്ററെ ആക്രമിക്കുകയും ചെയ്തു.
നാട്ടുകാര്‍ പിടികൂടി അഫ്താറുലിനെ പൊലീസില്‍ ഏല്‍പ്പിച്ചു. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. ഓണ്‍ലൈന്‍ റീട്ടെയിലിനെതിരെ അഫ്താറുല്‍ പരാതി നല്‍കിയിട്ടുണ്ട്.
from mangalam.com https://ift.tt/2zauqam
via IFTTT
No comments:
Post a Comment