ന്യൂഡല്‍ഹി: എന്‍സിപിയില്‍ നിന്നും രാജിവെച്ച താരിഖ് അന്‍വര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശനിയാഴ്ചയാണ് പാര്‍ട്ടി മാറിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനമെടുത്തത്.
തുഗ്ലക്ക് ലെയിനിലുള്ള രാഹുലിന്റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. അവിടെവച്ച് മാതൃപാര്‍ട്ടിയിലേക്ക് തിരികെ വരാന്‍ രാഹുല്‍ ക്ഷണിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് മുന്‍ എംപികൂടിയായ അദ്ദേഹം പാര്‍ട്ടി പ്രവേശനം അറിയിക്കുകയായിരുന്നു.
എന്‍സിപിയുടെ ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ റാഫല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് പ്രസ്ഥാവന നടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു താരിഖ് അന്‍വര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചത്. തുടര്‍ന്ന് ഒരു മാസം നീണ്ട ആലോചനകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എന്‍സിപിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് താരിഖ്.
തന്റെ വാക്കുകള്‍ തെറ്റിധരിച്ചതാണെന്നും മോദിക്ക് താന്‍ ക്ലീന്‍ ചീട്ട് നല്‍കിയിട്ടില്ലെന്ന് പവാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും താരിക് അത് അംഗീകരിച്ചിരുന്നില്ല.
from mangalam.com https://ift.tt/2AtBMYk
via IFTTT
No comments:
Post a Comment