ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടകതി വിധിയെ മുതലെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നെന്ന ആരോപണം ഉയരുന്നുണ്ട്. പ്രതിഷേധ പ്രകടനത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വഴിയിലൂടെ കടന്നുപോകുന്ന യാത്രക്കാരെ മുണ്ടുപൊക്കി കാണിച്ചുകൊണ്ടുള്ള വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കോട്ടയം മണിമല പത്തനാട് സ്വദേശി ഗിരീഷാണ് പ്രകടനത്തിനിടെ യാത്രക്കാരെ മുണ്ടുപൊക്കി കാണിച്ചത്.
ശരണ നാമജപ യാത്ര എന്ന പേരില്‍ പ്രതിഷേധ പ്രകടനത്തിലായിരുന്നു സംഭവം. പ്രകടനം രാഷ്ട്രീയ മുദ്രാവാക്യങ്ങളും കേട്ടാല്‍ അറയ്ക്കുന്ന തെറിവിളികളാലും നിറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് നേരെ ജാതി അധിക്ഷേപവും വിളിച്ചുതുടങ്ങി. അവസാനം പരിപാടിയുടെ സംഘാടകന്‍ കൂടിയായ പത്തനാട് ഗിരീഷ് മുണ്ടുപൊക്കി കാണിച്ചതോടെ പരിപാടിക്ക് സമാപനമായി.
ബിജെപി പ്രതിഷേധ റാലികള്‍ നേരത്തെയും ഇത്തരത്തില്‍ വളരെയേറെ പ്രതിഷേധ രംഗങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/2CvGQxS
via IFTTT
No comments:
Post a Comment