മണിപ്പൂര്‍: എല്ലാവര്‍ഷവും പ്രാദേശിക സംഘടനയായ ഇന്റിജീനിയസ് പീപ്പിള്‍ അസോസിയേഷന്‍ കാഞ്ചെലിപാര്‍ക്ക് തങ്ങളുടെ സ്ഥാപക ദിനത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന അമ്മമാര്‍ക്ക് അവാര്‍ഡ് നല്‍കിവരുന്നു. മണിപ്പാലിലെ ഗേത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക സംഘടനയാണ് ഇത്. കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ 12 മക്കളുള്ള സലാം അകുത്പ്തിക്കാണ് ലഭിച്ചത്.
മണിപ്പൂരിലുള്ള ഉനാംപല്‍ എന്ന ഊരിലാണ് ഇവര്‍ താമസിക്കുന്നത്. 12 മക്കളുള്ളതിനാല്‍ ഈ അമ്മയെതേടി 3000രൂപയും പൊന്നാടയും അടങ്ങുന്ന അവാര്‍ഡാണ് എത്തിയത്. അകുത്പ്തിയും 53 കാരനായ ഭര്‍ത്താവ് താമ്പയും മെയ്‌റ്റെയ്‌സ് എന്ന ഗോത്രവിഭാഗത്തില്‍ പെട്ടവരാണ്. 43 വയസ്സുകാരിയാണ് അകുത്പ്തി. അകുത്പ്തി ഒന്നാം സ്ഥാനക്കാരി ആകുകയും സരോജിനി ഹോയ്‌ഡോം, പക്പ്പി വൈക്കോം എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
എന്നാല്‍ തുക്പ്തി അവാര്‍ഡിന് അപേക്ഷ നല്‍കിയിരുന്നില്ല. അവരുടെ ഗ്രാമത്തിലുള്ളവര്‍ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയാണ് അകുത്പ്തിയുടെ ഗ്രാമമായ ഉനാംപോല്‍. പതിനേഴ് വയസ്സുള്ളപ്പോഴാണഅ ഭര്‍ത്താവായ സലാം തോമ്പോയൊപ്പം ഓടിപ്പോന്നത്. നിരക്ഷരരാണ് ഇരുവരും. അന്ന് കുടുംബാസൂത്രണത്തെപ്പറ്റിയൊന്നും തനിക്ക് അറിയില്ലായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി. അകുത്പ്തിയുടെ മൂത്ത മകന്‍ വിവാഹിതനായി കുടുംബവുമൊത്ത് മറ്റൊരു വീട്ടിലാണ് താമസം.
സംഘടന ലക്ഷ്യമാക്കുന്നത് ജനസംഖ്യപരമായി ഗോത്രവിഭാഗങ്ങളെ ശക്തരാക്കുക എന്നതാണ്. അതിനായി അമ്മമാര്‍ തങ്ങള്‍ക്ക് കഴിയുന്നത്ര കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നാണ് സംഘടന ആഹ്വാനം ചെയ്യുന്നത്. എന്നാല്‍ ഞെട്ടിക്കുന്ന വസ്തുത ഇതൊനന്നുമല്ല അകുത്പ്തിയുടെ പ്രസവങ്ങളെല്ലാം തന്നെ വൈദ്യസഹായമില്ലാതെയായിരുന്നുവെന്നതാണ്. ഒരു വര്‍ഷത്തില്‍ തന്നെ ഇവര്‍ രണ്ടുപ്രാവശ്യം ഗര്‍ഭിണിയായി. അജ്ഞതമൂലമുള്ള ഈ പ്രവൃത്തി അകുത്പ്തിയെ ഇന്ന് കൊണ്ടെത്തിച്ചിരിക്കുന്നത് കടുത്ത രോഗാവസ്ഥയിലാണ്.
2001ലെ സെന്‍സസ് പ്രകാരം മണിപ്പൂരിലെ ജനസംഘ്യ 22.93 ലക്ഷം ആണ്.
from mangalam.com https://ift.tt/2Pw475p
via IFTTT
No comments:
Post a Comment