സംസ്ഥാന സ്‌കൂള്‍ കായികമേള: ലോംഗ് ജംമ്പില്‍ സാജന് സ്വര്‍ണം, എറാണാകുളം മുന്നില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

സംസ്ഥാന സ്‌കൂള്‍ കായികമേള: ലോംഗ് ജംമ്പില്‍ സാജന് സ്വര്‍ണം, എറാണാകുളം മുന്നില്‍

തിരുവന്തപുരം : സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണ്ണം തിരുവനന്തപുരം സായിയുടെ സല്‍മാന്‍ ഫാറൂഖ് സ്വന്തമാക്കിയപ്പോള്‍ ജൂനിയര്‍ അണ്‍കുട്ടികളുടെ ലോഗ് ജംപില്‍ സായിയിലെ മറ്റൊരുതാരം ആര്‍ സാജന്‍ സ്വര്‍ണ്ണംനേടി. എറാണാകുളം പനമ്പള്ളി നഗര്‍ സ്‌പോര്‍ട്ടസ്
അക്കാഡമിയിലെ ടി ജെ ജോസഫിനു വെള്ളിയും, കോഴിക്കോട് പുല്ലുരാംപാറ സെന്റ് ജോസഫിലെ വിഷ്ണു രാജന്‍ മുന്നാം സ്ഥാനവും നേടി.

ജൂനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ട് മത്സരത്തില്‍ ചുനക്കര ഗവ എച്ച എസ് എസിലെ എസ്. ശ്രീശാന്ത് സ്വര്‍ണ്ണം നേടിയപ്പോള്‍ സീനിയര്‍ പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ തൃശൂര്‍ നാട്ടിക ഫിഷറീസ് എച്.എസ്.എസിലെ അഞ്ജലി വി ഡി ഒന്നാമതെത്തി.

സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ എറണാകുളം കോതമംഗലം മാര്‍ബേസിലിന്റെ താരം ആദര്‍ശ് ഗോപിക്കാണ് ഒന്നാം സ്ഥാനം. ഈ ഇനത്തില്‍പാലക്കാട് മാത്തുരിലെ അജിത്തിനു വെള്ളിയും പാലക്കാട് പറളി സ്‌കൂളിലെ ശ്രീരാഗ് വെങ്കലവും നേടി.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടി എച്.എസിലെ എന്‍ പൗര്‍ണമി ഒന്നാം സ്ഥാനം നേടി. തൃശൂര്‍ നാട്ടിയ ഫിഷറീസ് എച് എസിലെ സൂര്യ പി എസ് രണ്ടാമതും, തിരുവനന്തപുരം സായിയിലെ മിന്നു പി റോയി മുന്നാമതും ഫിനിഷ് ചെയ്തു.

ജീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി എച് എസ് വിദ്യര്‍ത്ഥിനി സനിക കെ പി ഒന്നാമതെത്തിയപ്പോള്‍, പാലക്കാട് കുമരംപുത്തൂര്‍ കെ.എച്.എസിലെ ചാന്ദ്‌നി രാണ്ടാമതും എറണാകുളം മാര്‍ ബേസിലിന്റെ ബില്‍നാ ബാബു മുന്നാമതും ഫിനിഷ് ചെയ്തു.

ഇതുവരെ നടന്ന മത്സരങ്ങളുടെ ഫലം പുറത്തു വരുമ്പോള്‍ 15 പോയിന്റുമായി എറാണാകുളമാണ് ഒന്നാം സ്ഥാനത്ത്. 12 പോയിന്റുമായി കടുത്ത മത്സരം കാഴ്ച്ചവക്കുന്ന പാലക്കാട് രണ്ടാം സ്ഥാനത്താണ്. 11 പോയിന്റു നേടിയ തിരുവനന്തപുരം മൂന്നാമതായി തെട്ടു പിറകിലുണ്ട്.
[IMG]

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍. ഒന്‍പതിന് പൊതുവിദ്യാഭ്യാസഡയറക്ടര്‍ കെ.വി. മോഹന്‍ കുമാര്‍ പതാകയുയര്‍ത്തും. മീറ്റിന്റെ ആദ്യദിവസമായ ഇന്ന് 31 ഇനങ്ങളില്‍ ഫൈനല്‍ നടക്കും. ഇന്ന് മുതല്‍ മൂന്ന് ദിവസം ഭാവി താരങ്ങള്‍ വിവിധയിനങ്ങളില്‍ മാറ്റുരയ്ക്കും. പ്രളയത്തെത്തുടര്‍ന്ന് ചെലവു ചുരുക്കിയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. 96 ഇനങ്ങളിലാണു മത്സരം. ഉദ്ഘാടന, സമാപനച്ചടങ്ങുകളും ദീപശിഖാപ്രയാണവും മാര്‍ച്ച് പാസ്റ്റും ഇത്തവണയില്ല. കാഷ് അവാര്‍ഡ്, ട്രോഫികള്‍, മെഡലുകള്‍ എന്നിവയും ഒഴിവാക്കി.

ജേതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് മാത്രമേയുണ്ടാകൂ. മുന്‍ വര്‍ഷത്തെ ബജറ്റ് മൂന്നിലൊന്നായി കുറച്ചാണ് മേള സംഘടിപ്പിക്കുന്നത്. ജില്ലയില്‍ നിന്ന് ഒരിനത്തില്‍ മൂന്നിനു പകരം രണ്ടുപേര്‍ക്കു മാത്രമേ ഇത്തവണ അവസരമുള്ളൂ. അണ്ടര്‍ 19 പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടം ഒഴിവാക്കി. അണ്ടര്‍ 17 ആണ്‍, പെണ്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ് ഉള്‍പ്പെടുത്തി. 14 ജില്ലകളില്‍ നിന്നായി അണ്ടര്‍ 14,17,19 വിഭാഗങ്ങളിലായി 2200 കുട്ടികള്‍ പങ്കെടുക്കും. രാവിലെ ഏഴിന് ആദ്യ മത്സരമായ ആണ്‍കുട്ടികളുടെ (അണ്ടര്‍ 17) 3000 മീറ്റര്‍ ഓട്ട മത്സരത്തോടെയാണു പോരാട്ടം ആരംഭിക്കുന്നത്. 65 ഇനങ്ങളിലായി 2000 ത്തോളം കായികപ്രതിഭകള്‍ പുതിയ ദൂരത്തിനും ഉയരത്തിനുമായി മാറ്റുരയ്്ക്കും.

കഴിഞ്ഞ തവണ പാലായില്‍ 67 ലക്ഷം രൂപ അനുവദിച്ചിടത്ത് ഇക്കുറി 27.80 ലക്ഷം രൂപയാണ് അനുവദിച്ചത്. യാത്രാബത്ത, സാങ്കേതികച്ചെലവ് എന്നിവയ്ക്ക് 14.30 ലക്ഷവും ഭക്ഷണത്തിന് ഏഴു ലക്ഷവും യാത്രാച്ചെലവിന് ഒരു ലക്ഷവുംം താമസത്തിന് രണ്ടു ലക്ഷവും െലെറ്റ് ആന്‍ഡ് സൗണ്ടിന് രണ്ടു ലക്ഷം രൂപയുമാണ് വകയിരുത്തിയത്. മാര്‍ച്ച് പാസ്റ്റും ഇത്തവണയുണ്ടാകില്ല. കഴിഞ്ഞ വര്‍ഷം 350 പേരുണ്ടായിരുന്നിടത്ത് ഇത്തവണ 225 പേരാണ് ഒഫീഷ്യല്‍സ്.



from mangalam.com https://ift.tt/2PRJYaa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages