പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട പുനര്‍നിര്‍മ്മാണം നടക്കുന്നതിനിടെ പമ്പയില്‍ വീണ്ടും പ്രളയം ഉണ്ടായതിനു പിന്നില്‍ അയ്യപ്പകോപമെന്ന് വിശ്വാസികള്‍. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയയാകെ നിറയുകയാണ്.
സ്ത്രീകള്‍ ശബരിമലയിലേയ്ക്ക് പ്രവേശിക്കാന്‍ വിധിവന്നതിനു പിന്നാലെ എത്തിയ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് പമ്പാ ത്രിവേണിയിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഉള്‍പ്പെടെ നിര്‍ത്തിവച്ചിരിക്കുകയാണ്. ഉച്ചതിരിഞ്ഞ് ഡാമുകള്‍ തുറക്കുന്നതോടെ പമ്പ പെരുകുകയും നിലവില്‍ താറുമാറായി കിടക്കുന്ന അവസ്ഥ കൂടുതല്‍ വഷളാകുകയും ചെയ്യും. ഇതോടെ ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനം കൂടുതല്‍ പ്രതിസന്ധിയിലേയ്ക്ക് നീങ്ങും.
പത്തനംതിട്ടയിലെ മൂന്ന് ഡാമുകള്‍ ഇന്ന് ഉച്ചതിരിഞ്ഞ് തുറക്കും. ആനത്തോട് ഡാമിന്റെ നാല് എട്ടറുകളും പമ്പ ഡാമിന്റെ ആറു ഷട്ടറുകളും മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകളുമാണ് ഉയര്‍ത്തുക. പമ്പയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പമ്പാ ത്രിവേണിയിലെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്.
from mangalam.com https://ift.tt/2IFdeOO
via IFTTT
No comments:
Post a Comment