യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യക്ക് വീണ്ടും അംഗത്വം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 13, 2018

യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യക്ക് വീണ്ടും അംഗത്വം

ന്യുഡല്‍ഹി: ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യ-പസഫിക് വിഭാഗത്തില്‍ നിന്നാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചത്. മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് (188) ഇന്ത്യന്‍ പ്രതിനിധിക്ക് ലഭിച്ചു.

193 യു.എന്‍ ജനറല്‍ കൗണ്‍സില്‍ ആണ് യുന്‍ മനുഷ്യാവകാശ കൗണ്‍സിലിലേക്കുള്ള 18 പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ വോട്ട് രേഖപ്പെടുത്തിയത്. രഹസ്യ ബാലറ്റിലൂടെയായിരുന്നു വോട്ടെടുപ്പ്. വിജയിക്കുന്നതിന് ഓരോ രാജ്യവും കുറഞ്ഞത് 97 വോട്ട് നേടിയിരിക്കണം.

ഏഷ്യ-പസഫിക് വിഭാഗത്തില്‍ ഇന്ത്യയ്‌ക്കൊപ്പം ബഹ്‌റൈന്‍, ബംഗ്ലാദേശ്, ഫിജി, ഫിലിപ്പിന്‍സ് എന്നീ രാജ്യങ്ങളും മത്സരത്തിന് എത്തിയിരുന്നു. ഇന്ത്യയുടെ വിജയം രാജ്യാന്തര സമൂള്‍ത്തില്‍ രാജ്യത്തിന്റെ നിലപാട് പ്രതിഫലിക്കുന്നതാണെന്ന് യു.എന്‍ അംബാസഡറിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സെയ്ദ് അക്ബറുദ്ദീന്‍ പറഞ്ഞു. ഇന്ത്യയ്ക്ക് വോട്ട് രേഖപ്പെടുത്തിയ എല്ലാ അംഗങ്ങള്‍ക്കും അക്ബറുദ്ദീന്‍ നന്ദി പറഞ്ഞു.

2019 ജുനവരി ഒന്ന് മുതല്‍ മൂന്നു വര്‍ഷത്തേക്കാണ് മനുഷ്യാവകാശ കൗണ്‍സിലിലെ പ്രതിനിധിയുടെ കാലാവധി. മുന്‍പ് 2011-2014, 2014-2017 വര്‍ഷങ്ങളിലും ഈ കൗണ്‍സിലില്‍ ഇന്ത്യ അംഗമായിരുന്നു. തുടര്‍ച്ചയായ രണ്ട് കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ചട്ടമനുസരിച്ച് പിന്നീട് മത്സരിക്കാന്‍ കഴിയാതെ വന്നത്.

2006 മാര്‍ച്ചില്‍ രൂപീകരിച്ച മനുഷ്യാവകാശ കൗണ്‍സിലില്‍ 47 തെരഞ്ഞെടുക്ക്െപട്ട പ്രതിനിധികളാണുള്ളത്. ഭൂമിശാസ്ത്ര പ്രത്യേകതയുടെ അടിസ്ഥാനത്തിലാണ് അംഗങ്ങളുടെ എണ്ണം. ആഫ്രിക്കന്‍ രാജ്യങ്ങള്‍-13 സീറ്റുകള്‍, ഏഷ്യ-പസഫിക്-13 സീറ്റുകള്‍, ഈസ്‌റ്റേണ്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍-6 സീറ്റുകള്‍, ലാറ്റിന്‍ അമേരിക്കന്‍, കരീബിയന്‍ രാഷ്ട്രങ്ങള്‍ക്ക് ആറ് സീറ്റുകള്‍, വെസ്‌റ്റേണ്‍ യുറോപ്യനും മറ്റു രാഷ്ട്രങ്ങള്‍ക്കുമായി ഏഴ് സീറ്റുകള്‍ എന്നിങ്ങനെയാണ് നില.



from mangalam.com https://ift.tt/2OntrhH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages