ദേ ഇത് കാണ്; പാക് ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തെ വിമര്‍ശിക്കുന്നവരുടെ വായടപ്പിച്ച് ഷൊയ്ബ് മാലിക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

ദേ ഇത് കാണ്; പാക് ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തെ വിമര്‍ശിക്കുന്നവരുടെ വായടപ്പിച്ച് ഷൊയ്ബ് മാലിക്

പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തെ കുറിച്ച് ചോദ്യം ഉന്നയിക്കുന്നവര്‍ക്ക് ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് പാക് മുന്‍ നായകനും ഓള്‍റൗണ്ടറുമായ ഷൊയ്ബ് മാലിക്ക്. 2017 സെപ്റ്റംബര്‍ മുതല്‍ ടി20 യില്‍ പാക്കിസ്ഥാന്റെ ജയ പരാജയ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് മാലിക് ടീമിനെ പിന്തുണച്ച് രംഗത്തുവന്നത്. മാലിക് ഈ ഒറ്റ ട്വീറ്റിലൂടെ വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ്.

ഐസിസി ടി20 റാങ്കിങ്ങില്‍ പാക്കിസ്ഥാന്‍ ഒന്നാം സ്ഥാനത്താണെങ്കിലും ടീമിന്റെ പ്രകടനത്തെ വിമര്‍ശിച്ച് മാധ്യമങ്ങളും ക്രിക്കറ്റ് പ്രേമികളും രംഗത്തു വന്നതോടെയാണ് മാലിക് ജയപരാജയ കണക്കുകള്‍ നിരത്തിയത്. 2017 സെപ്റ്റംബര്‍ 15 മുതല്‍ ഇതുവരെ 20 ടി20 മത്സരങ്ങളാണ് പാക്കിസ്ഥാന്‍ കളിച്ചത്. ഇതില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ടീം തോറ്റത്. 2018 ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെയും 2018 ജൂലൈയില്‍ ഓസ്‌ട്രേലിയയ്ക്കുമെതിരെയായിരുന്നു അത്. ബാക്കി 18 മത്സരങ്ങളും വിജയിച്ചു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നു ടി20 മത്സരങ്ങളുളള പരമ്പര പാക്കിസ്ഥാന്‍ നേടിയതിനുപിന്നാലെയാണ് ഷുഹൈബ് മാലിക് ട്വീറ്റ് ചെയ്തത്. ഞായറാഴ്ച നടന്ന മൂന്നാമത്തെ മത്സരത്തില്‍ പാക്കിസ്ഥാനെ 33 റണ്‍സിന് പരാജയപ്പെടുത്തിയാണ് പാകിസ്താന്‍ സ്വന്തമാക്കിയത്. അവസാന മത്സരത്തില്‍ 18 റണ്‍സ് നേടിയ മാലിക് ടി20 യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരവുമായി. ന്യൂസിലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലത്തെയാണ് മാലിക് മറികടന്നത്.



from mangalam.com https://ift.tt/2zdeuUG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages