ശബരിമല ഭണ്ഡാരത്തില്‍ സ്വാമിശരണം എന്നെഴുതിയ കുറിപ്പിടുക ; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ കാണിക്കയിടുകയോ വഴിപാട് രശീത് എടുക്കുകയോ ചെയ്യരുതെന്ന് ശശികല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 8, 2018

ശബരിമല ഭണ്ഡാരത്തില്‍ സ്വാമിശരണം എന്നെഴുതിയ കുറിപ്പിടുക ; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ കാണിക്കയിടുകയോ വഴിപാട് രശീത് എടുക്കുകയോ ചെയ്യരുതെന്ന് ശശികല

എരുമേലി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഭണ്ഡാരത്തില്‍ പണത്തിനുപകരം സ്വാമിശരണം എന്നെഴുതിയ കുറിപ്പ് നിക്ഷേപിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ കാണിക്കയിടുകയോ വഴിപാട് രശീത് എടുക്കുകയോ ചെയ്യരുതെന്ന് ശശികല ആവശ്യപ്പെട്ടു.

ശബരിമലയില്‍ പങ്കാളിത്തവുമില്ലാത്തവര്‍ക്ക് പണം നല്‍കേണ്ടതില്ല. വിശ്വാസികളുടെ താത്പ്പര്യം സംരക്ഷിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം കൊടുത്തതെന്നും ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ നാമജപ ഘോഷയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു.

ക്ഷേത്രാചാരങ്ങള്‍ തന്ത്രിയില്‍ നിക്ഷ്പിതമാണ്. അവിടെ എന്തുചെയ്യണമെങ്കിലും അവരുടെ അഭിപ്രായം ആരായണമെന്നുള്ളതാണ് നീതിയെന്നും കെപി ശശികല പറഞ്ഞു. ഹൈന്ദവ വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ ദേവസ്വം ബോര്‍ഡ് ഹിന്ദു വിരുദ്ധ നിലപാടിലേക്ക് മാറിയിരിക്കുകയാണെന്ന് ശശികല കുറ്റപ്പെടുത്തി.

പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതിയുടെ വിധി പിണറായി സര്‍ക്കാര്‍ സത്യവാങ്മൂലം നല്കി ചോദിച്ചു വാങ്ങിയതാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു.

സ്വവര്‍ഗരതിയുള്‍പ്പെടെ വിവിധ വിഷയങ്ങളിലെ വിധി ഭാരതത്തിന്റെ സംസ്കാരം തകര്‍ക്കാനാണെന്നും ഇതുപറഞ്ഞതിന്റെ പേരില്‍ കോടതിയലക്ഷ്യത്തിന് ജയില്‍വാസത്തിന് താന്‍ തയ്യാറാണെന്നും ബിജു പറഞ്ഞു.



from mangalam.com https://ift.tt/2OIYUKh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages