കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ നഗര്‍ബസാറില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്. നഗരത്തിലെതന്നെ ഒരു ബഹുനിലകെട്ടിടത്തിന് മുന്നിലാണ് സ്‌ഫോടനമുണ്ടായത്. ഇവിടെയുള്ള ഒരു പഴക്കടയില്‍ രാവിലെ ഒന്‍പതു മണിയോടെയായിരുന്നു പൊട്ടിത്തെറി ഉണ്ടായത്.
പരിക്കേറ്റവരെ ആര്‍ ജി കര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നല്‍കി. സ്‌ഫോടനത്തിന് പിന്നില്‍ ഭീകരസംഘടനകള്‍ ഉണ്ടോ എന്നും വ്യക്തമല്ല. സ്‌ഫോടനത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും പ്രദേശത്ത് പരിശോധന നടത്തുകയാണ്.
from mangalam.com https://ift.tt/2Rhmuwm
via IFTTT
No comments:
Post a Comment