രാഷ്ട്രപിതാവിന് ആദരവ് അര്‍പ്പിച്ച് അറബി ഗായകന്‍. സൗദി ഗായകനായ അഹമദ് അല്‍മയ്മാനി ആണ് മഹാത്മാ ഗാന്ധിയുടെ പ്രിയങ്കര ഗാനമായ വൈഷ്ണവ് ജനതോ പാടിയത്. ഗുജറാത്തി ഭാഷയിലുള്ളതാണ് ഈ ഗാനം. മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനമായ ഇന്നലെയാണ് ഗാനം പുറത്തുവന്നത്.
അറേബ്യന്‍ സംസ്‌കാരവും ഇന്ത്യന്‍ സംസ്‌കാരവും കൂട്ടിയിണക്കിയാണ് ഗാനത്തിന്റെ ചിത്രീകരണം നടത്തിയിരിക്കുന്നത്. ഗാന്ധി ചിത്രത്തിന് മുന്നിലും റിയാദിലെ ഇന്ത്യന്‍ എമ്പസിക്കു മിന്നിലും ആയി നിന്നു കൊണ്ട് പാടുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മക്കയും സൗദിയിലെ ഇന്ത്യാക്കാരും ഇതില്‍ വന്നു പോകുന്നു.
ഗാനത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെല്ലാം ഇന്ത്യന്‍ സ്വദേശികളായിരുന്നു. ശങ്കര്‍ കേശവനാണ് ഗാനം സംവിധാനം ചെയ്തത്. മിഥുന്‍ വാസുദേവ് ആണ് മിക്‌സിങ്ങ് നടത്തിയത്. ബ്ലെസണ്‍ ജോണ്‍ ആണ് റെക്കോര്‍ഡിങ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചത്.
from mangalam.com https://ift.tt/2P5KOjh
via IFTTT
No comments:
Post a Comment