മാളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന; കൊച്ചിയില്‍ അഞ്ചു കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 17, 2018

മാളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന; കൊച്ചിയില്‍ അഞ്ചു കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

കൊച്ചി: മാളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. മണിപ്പൂർ സ്വദേശിയായ വിജ്ജറി (24) എന്നയാളെയാണ് അഞ്ചു കിലോ കഞ്ചാവുമായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റു ചെയ്തത്. ഇടപ്പള്ളി അരൂർ ബൈപ്പാസിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ദിവസങ്ങളായി ഇയാൾ തങ്ങളുടെ നിരീക്ഷണത്തിലായിരുന്നെന്ന് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സിഐ ബി.സുരേഷ് പറഞ്ഞു. ഫോട്ടോ: സനോജ് ഷാജി മാളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിതരണം ചെയ്യുന്ന ശൃംഖലയിലെ കണ്ണിയാണ് ഇയാൾ. വിദ്യാർഥികൾക്കാണ് പ്രധാനമായും കഞ്ചാവ് വിൽപന നടത്തിയിരുന്നത്. കൊച്ചിയിൽ നിന്നും മറ്റു സ്ഥലങ്ങളിലേക്കും ഇയാൾ കഞ്ചാവ് കടത്തിയിരുന്നെന്നും എക്സൈസ് അറിയിച്ചു. രണ്ടു വർഷമായി എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായാണ് പ്രതിയുടെ മൊഴി. ഭാര്യയോടും കുഞ്ഞിനോടുമൊപ്പമാണ് താമസമെന്നും ഇയാൾ പറയുന്നു. പ്രതിയുടെ മൊഴികൾ സ്ഥിരീകരിക്കുന്നതിനുള്ള അന്വേഷണം നടന്നുവരികയാണ്. ഇപ്പോൾ പിടിയിലായിരിക്കുന്നയാളിലൂടെ കഞ്ചാവ് കടത്ത് സംഘത്തിലെ കൂടുതൽ പേരെ കണ്ടെത്താനാണ് എക്സൈസിന്റെ ശ്രമം.


from mathrubhumi.latestnews.rssfeed https://ift.tt/2CPzeWY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages