ന്യുഡല്‍ഹി: ശബരിമലയില്‍ സ്ത്രീപ്രവേശനത്തിലെ നിയന്ത്രണം റദ്ദാക്കിയ ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി അടിയന്തരിമായ പരിഗണിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ക്രമപ്രകാരം മാത്രമേ ഹര്‍ജികള്‍ പരിഗണിക്കാന്‍ കഴിയൂവെന്നും ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി.
സുപ്രീം കോടതി ഉത്തരവിനെതിരെ ദേശീയ അയ്യപ്പ ഭക്തജന കൂട്ടായ്മ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചപ്പോഴാണ് ചീഫ് ജസ്റ്റീസ് നിലപാട് അറിയിച്ചത്. പൂജ അവധിക്ക് മുന്‍പ് ഹര്‍ജി പരിഗണിക്കണമെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പൂജ അവധിക്ക് അടച്ചാലും വീണ്ടും തുറക്കുമല്ലോ എന്ന് ചീഫ് ജസ്റ്റീസ് മറുപടി നല്‍കി. ഇക്കാര്യത്തില്‍ കോടതിയെ നിര്‍ബന്ധിക്കരുതെന്നും ക്രമപ്രകാരം മാത്രമേ ഹര്‍ജികള്‍ പരിഗണിക്കാന്‍ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.
പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കാന്‍ ഈ മാസം 28 വരെ സാവകാശം ഉണ്ടായിരിക്കേ കൂടുതല്‍ ഹര്‍ജികള്‍ വരാനിടയുണ്ട്. അതുവരെ ലഭിക്കുന്ന എല്ലാ ഹര്‍ജികളും ഒരുമിച്ച് പരിഗണിക്കാനാണ് സാധ്യത. കൂടാതെ ഭരണഘടനാ ബെഞ്ചില്‍ നിന്നും ചീഫ് ജസ്റ്റീസ് ആയിരുന്ന ദീപക് മിശ്ര വിരമിച്ച സാഹചര്യത്തില്‍ ബെഞ്ച് പുനഃസംഘടിപ്പിക്കേണ്ട സാഹചര്യവും കോടതിക്കു മുന്നിലുണ്ട്.
from mangalam.com https://ift.tt/2y59RMQ
via IFTTT
No comments:
Post a Comment