പ്രമുഖ നടന്‍ ആത്മഹത്യ ചെയ്ത നിലയില്‍; മൃതദേഹം ആലുവ പുഴയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 1, 2018

പ്രമുഖ നടന്‍ ആത്മഹത്യ ചെയ്ത നിലയില്‍; മൃതദേഹം ആലുവ പുഴയില്‍

കൊച്ചി: നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതനായ നടന്‍ പിവി ഏണസ്റ്റിന്റെ മൃതദേഹം ആലുവാപ്പുഴയില്‍ നിന്ന് കണ്ടെത്തി. ആത്മഹത്യയാണെന്നാണ് നിഗമനം. രാവിലെ നടന്‍ ആലുവ മണപ്പുറത്ത് എത്തിയത് കണ്ടവരുണ്ട്.

അര്‍ബുദ ബാധിതനായിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു താരം. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുളിക്കടവ് വഴി പുഴയിലേയ്ക്ക് ഇറങ്ങിപോവുകയായിരുന്നു. ഏറെ സമയം ആയിട്ടും കാണാതായതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പുഴയില്‍ മൃതദേഹം കണ്ടെത്തിയത്.

ഏണസ്റ്റ് ആദ്യമായി അഭിനയിച്ച 'നദി' സിനിമയുടെ ലൊക്കേഷനായിരുന്നു ആലുവ പുഴയും പരിസരവും. ഇവിടെ തന്നെ തന്റെ ജീവിതവും താരം അവസാനിപ്പിക്കുകയായിരുന്നു. സെമിത്തേരി മുക്ക് സെന്റ് ഫ്രാന്‍സീസ് അസ്സീസ്സി പള്ളിയില്‍ ഇന്ന് സംസ്‌കാരം നടത്തും.



from mangalam.com https://ift.tt/2xRZ5td
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages