ജയ്പൂർ: രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിൽ ഏഴ് പേരിൽ സിക വൈറസ് സ്ഥിരീകരിച്ചു. സെപ്റ്റംബർ 24 ന് ഒരു സ്ത്രീക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നാലെ 22 സാമ്പിളുകൾ കൂടി പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇതിലാണ് ഏഴ് സാമ്പികളാണ് പോസിറ്റീവായി കണ്ടെത്തിയത്. ഇതിൽ ഒരാൾ ബിഹാറിൽ നിന്നുള്ള വിദ്യാർഥിയാണ്. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പായി ഇയാൾ ജന്മനാട്ടിലെത്തിയിരുന്നു. ഇത് കണക്കിലെടുത്താണ് ബിഹാറിലെ 38 ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയത്. ഈ വിദ്യാർഥിയുടെ കുടുംബാംഗങ്ങൾ നിരീക്ഷണത്തിലാണ്. രോഗം പടരുന്നതിനാൽ പ്രധാനമന്ത്രിയുടെ ഓഫീസ് ആരോഗ്യമന്ത്രാലയത്തോട് അടിയന്തരമായി റിപ്പോർട്ട് തേടി. ജയ്പൂരിൽ രോഗം പടരുന്നത് തടയാൻ ആരോഗ്യ വകുപ്പ് യുദ്ധകാല അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചുവരുകയാണ്. ലോകവ്യാപകമായി 86 രാജ്യങ്ങളിലാണ് സിക വൈറസ് പൊട്ടിപ്പുറപ്പെട്ടത്.
from mathrubhumi.latestnews.rssfeed https://ift.tt/2E5xhY4
via
IFTTT
No comments:
Post a Comment