കലിതുള്ളിയെത്തിയ വെള്ളത്തില്‍ സ്വരുക്കൂട്ടിവെച്ചതെല്ലാം നഷ്ടപ്പെട്ടു; രണ്ട് പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിനൊടുവില്‍ രവിദാസ് വീട്ടിലേക്ക് മടങ്ങുന്നത് വെറും കൈയ്യോടെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

കലിതുള്ളിയെത്തിയ വെള്ളത്തില്‍ സ്വരുക്കൂട്ടിവെച്ചതെല്ലാം നഷ്ടപ്പെട്ടു; രണ്ട് പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിനൊടുവില്‍ രവിദാസ് വീട്ടിലേക്ക് മടങ്ങുന്നത് വെറും കൈയ്യോടെ

രണ്ട് പതിറ്റാണ്ട് നീണ്ട പ്രവാസി ജീവിതത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്ന രവിദാസിന്റെ് കൈകള്‍ കാലിയാണ്. കലിതുള്ളി എത്തിയ മഴ സ്വരുക്കൂട്ടി വെച്ചതെല്ലാം വിഴുങ്ങി. സമ്പാദ്യങ്ങള്‍ മുഴുവന്‍ മുങ്ങി പോയി. പ്രവാസം മതിയാക്കി വീട്ടിലേക്ക് മടങ്ങുമ്പോള്‍ വാങ്ങിവെച്ചതെല്ലാം മഴവെള്ളത്തില്‍ ഒഴുകി പോയി. മൂന്നാര്‍ സ്വദേശിയായ രവിദാസിനാണ് ഇത്തരം ഒരു ദുരവസ്ഥ ഉണ്ടായത്.

അല്‍ റയ്യാനിലായിരുന്നു രവിദാസ് താമസിച്ചിരുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് ഈ ഭാഗത്ത് വെള്ളം കയറുകയായിരുന്നു. പ്രമുഖ വില്ല ഗ്രൂപ്പില്‍ അക്കൗണ്ടന്റായ രവിദാസ് കമ്പനിയുടെ ലേബര്‍ ക്യാംപിനോടു ചേര്‍ന്ന വീട്ടിലായിരുന്നു താമസം. ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ എത്തിയപ്പോഴാണു പ്രദേശമാകെ വെള്ളം നിറഞ്ഞതു കണ്ടത്. രണ്ടു പതിറ്റാണ്ടിനിടയിലെ ഖത്തര്‍ പ്രവാസത്തിനിടയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരനുഭവം തനിക്കുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വീടിനുള്ളില്‍ നെഞ്ചറ്റം വെള്ള് കെട്ടായിരുന്നു. വീട്ടുപകരണങ്ങളും കട്ടിലും സോഫയും മേശയും എല്ലാം വെള്ളത്തില്‍ മുങ്ങി. അലമാരയുടെ മകള്‍തട്ടിലുണ്ടായിരുന്ന നനയാത്ത വസ്ത്രങ്ങളും മരുന്നുകളുമായി തിരികെ ഇറങ്ങിയപ്പോള്‍ കാര്‍ മുങ്ങിയിരുന്നു. പിന്നീട് ഓഫീസിലേക്ക് പോകാനുമായില്ല. മൂന്നാറില്‍ ഒരു റിസോര്‍ട്ട് തന്റെ ഉടമസ്ഥതയില്‍ നിര്‍മ്മിക്കുന്നതിന്റെ അവസാനഘട്ട പണിയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന്റെ ഉദ്ഘാടനം മാറ്റിവെച്ചിരിക്കുകയാണ്.

പ്രവാസ ജീവിതം മതിയാക്കി ഖത്തറില്‍ നിന്നും ഒക്ടോബര്‍ ആദ്യം വീട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു രവിദാസ്. എന്നാല്‍ പകരക്കാരനെ കിട്ടത്തതിനാല്‍ ഈ വര്‍ഷം അവസാനം വരെ ജോലിയില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഇനി എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുകയാണ് രവിദാസ്.



from mangalam.com https://ift.tt/2q6TfQh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages