ടിഡിപി എം.പി സി.എം രമേശിന്റെ വസതികളിലും ഓഫീസുകളിലും ആദായ നികുതി റെയ്ഡ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

ടിഡിപി എം.പി സി.എം രമേശിന്റെ വസതികളിലും ഓഫീസുകളിലും ആദായ നികുതി റെയ്ഡ്

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ഭരണകക്ഷിയായ ടിഡിപിയുടെ എം.പി സി.എം രമേശിന്റെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. വെള്ളിയാഴ്ച രാവിലെയാണ് കടപ്പയിലേയും ഹൈദരാബാദിലേയും വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടക്കുന്നത്. രമേശിന്റെയും ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള കമ്പനികളിലും പരിശോധന നടക്കുന്നുണ്ട്. നൂറിലേറെ ദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. രമേശിന്റെ ബന്ധുക്കളുടെ പേരിലുള്ള റിത്‌വിക് ഇന്‍ഡസ്ട്രീസ് 1000 കോടിയുടെ ടേണ്‍ഓവറുള്ള കമ്പനിയാണ്.

രാജ്യസഭാംഗമായ രമേശ് പാര്‍ലമെന്റിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അംഗവുമാണ്. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്ത കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ച് ടിഡിപി എന്‍ഡിഎ മുന്നണിയില്‍ നിന്ന് പുറത്തുപോയിരുന്നു. ഇതിനു ശേഷമാണ് ടിഡിപി നേതാക്കളെ ലക്ഷ്യമാക്കി റെയ്ഡ് വ്യാപകമായത്.

ഇന്നലെ ആന്ധ്രയിലെ പ്രമുഖ മാധ്യമ സ്ഥാപനമായ 'ദി ക്വിന്റ് ഉടമയായ രാഘവ് ഭലിന്റെ വസതിയിലും ഓഫീസിനും ആദായ നികുതി റെയ്ഡ് നടന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും ചില എം.എല്‍.എമാരെ ലക്ഷ്യമിട്ട് റെയ്ഡ് നടന്നിരുന്നു.



from mangalam.com https://ift.tt/2PvscJR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages