വ്യോമസേനയില്‍ അഴിച്ചുപണി; മലയാളിയടക്കം മൂന്നുപേര്‍ തലപ്പത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 3, 2018

വ്യോമസേനയില്‍ അഴിച്ചുപണി; മലയാളിയടക്കം മൂന്നുപേര്‍ തലപ്പത്ത്

ന്യുഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയില്‍ ഉന്നതപദവികളില്‍ അഴിച്ചുപണി. എയര്‍ മാര്‍ഷല്‍ വി.ആര്‍ ചൗധരിയെ എയര്‍ സ്റ്റാഫ് ഡെപ്യൂട്ടി ചീഫ് ആയി നിയമിച്ചപ്പോള്‍ മലയാളിയായ എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാരെ ഈസ്‌റ്റേണ്‍ എയര്‍ കമാന്‍ഡ് എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചാര്‍ജ് ആയി നിയമിച്ചു. എയര്‍ മാര്‍ഷല്‍ അമിത് ദേവ് ഡയറക്ടര്‍ ജനറല്‍ എയര്‍ ഓപറേഷന്‍സ് മേധാവിയായപ്പോള്‍ എയര്‍ മാര്‍ഷല്‍ ഹര്‍ജിത് സിംഗ് അറോറയെ സൗത്ത് വെസ്‌റ്റേണ്‍ എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചാര്‍ജ് ആയും കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. വ്യോമസേനയുടെ ഫേസ്ബുക്ക് പേജിലാണ് പുതിയ നിയമനങ്ങള്‍ അറിയിച്ചിരിക്കുന്നത്.

1981 ജൂണില്‍ എയര്‍ഫോഴ്‌സില്‍ ഫൈറ്റര്‍ പൈലറ്റായി ചേര്‍ന്ന രഘുനാഥ് നമ്പ്യാര്‍, പൈലറ്റ് ഇന്‍ കമാന്‍ഡ് എന്ന നിലയില്‍ 42 ഇനം എയര്‍ക്രാഫ്ടുകള്‍ പറത്തി പരിചയസമ്പന്നനാണ്. 5100 മണിക്കൂര്‍ വിമാനം പറത്തിയ പരിചയമുണ്ട്. ഇതില്‍ മിറാഷ്-2000ല്‍മാത്രം 2300 മണിക്കൂര്‍ ചെലവഴിച്ചു. എക്‌സ്പിരിമെന്റല്‍ ടെസ്റ്റ് പൈലറ്റുമാരുടെ സൊസൈറ്റി അംഗവുമാണ്. ലൈറ്റ് കോംമ്പാക്ട് എയര്‍ക്രാഫ്ട് 'തേജസ്' പ്രൊജക്ട് ടെസ്റ്റ് പൈലറ്റുമായിരുന്നു.

1982 ഡിസംബറിലാണ് വി.ആര്‍ ചൗധരി വ്യോമസേനയില്‍ ചേരുന്നത്. മിഗ്-21, മിഗ്-23എം.എഫ്, മിഗ്-29 എസ്‌യു-30എംകെഐ എന്നിവയില്‍ 3800 മണിക്കൂര്‍ പറത്തിയ പരിചയം ചൗധരിക്കുണ്ട്. ഓപറേഷന്‍ മേഘദൂത്, ഓപറേഷന്‍ സേഫ്ഡ് സാഗര്‍ അടക്കം നിരവധി ദൗത്യങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 1982ല്‍ വ്യോമസേനയില്‍ എത്തിയ ദേവ് നിരവധി യുദ്ധവിമാനങ്ങള്‍ പറത്തി പരിചയസമ്പന്നനാണ്. 2500 മണിക്കൂറോളം വിമാനങ്ങള്‍ പറത്തി പരിചയമുണ്ട്.

1981 ഡിസംബറില്‍ സേനയില്‍ ചേര്‍ന്ന അറോറ അപകടരഹിത പറക്കലില്‍ പരിചയസമ്പന്നനാണ്. മിഗ്-21, മിഗ്-29, ഹെലികോപക്ടറുകള്‍ അടക്കം ഐഎഎഫ് ഇന്‍വെന്ററി എന്നിവയില്‍ പരിചയമുണ്ട്.



from mangalam.com https://ift.tt/2QpF1W8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages