ശബരിമല: മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരിക്ക് ഭീഷണികത്ത്. മേല്‍ശാന്തിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. തന്ത്രിമാരെയും പരികര്‍മ്മികളുടെ നാമജപത്തെയും പിന്തുണച്ചതുമാകാം തനിക്കെതിരെ ഭീഷണി വരാന്‍ കാരണമെന്ന് അനീഷ് നമ്പൂതിരി പറഞ്ഞു. 26-ാം തിയതിയാണ് പോസ്റ്റ് വഴി കത്ത് ലഭിച്ചത്. ഇതുകൂടാതെ ഫോണ്‍ വഴിയും നിരവധി ഭീഷണികളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
[IMG]
നട തുറന്നിരുന്ന 5 ദിവസവും യാതൊരു പ്രശ്‌നങ്ങളുമില്ലായിരുന്നെന്നും എന്നാല്‍ നട അടച്ചതിനു ശേഷം മുതലാണ് ഇത്തരം ഭീഷണികള്‍ വന്നു തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. കത്തില്‍ എഴുതിയ ആളുടെ അഡ്രസ് ഇല്ല.
from mangalam.com https://ift.tt/2Ob6pFC
via IFTTT
No comments:
Post a Comment