ഇന്നും നടപ്പന്തല്‍ വരെ യുവതി എത്തി: 46കാരിയെന്ന് അറിഞ്ഞതോടെ പ്രതിഷേധം, തുടര്‍ന്ന് മടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

ഇന്നും നടപ്പന്തല്‍ വരെ യുവതി എത്തി: 46കാരിയെന്ന് അറിഞ്ഞതോടെ പ്രതിഷേധം, തുടര്‍ന്ന് മടക്കം

സന്നിധാനം: ശബരിമല ദര്‍ശനത്തിന് എത്തിയ ആന്ധ്രപ്രദേശ് സ്വദേശിയായ യുവതിയെ പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രായത്തില്‍ സംശയമുന്നയിച്ചാണ് ആന്ധ്രസ്വദേശിയായ ബാലമ്മ എന്ന സ്ത്രീയെയാണ് തടഞ്ഞുവച്ചത്. പ്രായം തെളിയിക്കുന്ന രേഖ കാണിക്കണമെന്നാവശ്യപ്പെട്ടാണ് നടപ്പന്തലില്‍ പ്രതിഷേധമുയര്‍ന്നത്.

46 വയസ്സെന്ന് മനസ്സിലായിക്കയതോടെയായിരുന്നു പ്രതിഷേധമുയര്‍ന്നത്. 52 വയസ്സെന്ന് കള്ളം പറഞ്ഞാണ് നടപ്പന്തല്‍ വരെ എത്തിയതെന്നും സംശയം തോന്നി ആധാര്‍കാര്‍ഡ് പരിശോധിച്ചപ്പോഴാണ് ശരിയായ പ്രായം പുറത്തുവന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പൊലീസെത്തി ഇവരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് രാവിലെ ഒമ്പതേമുക്കാലോടെ തെലങ്കാനയില്‍ നിന്നുള്ള രണ്ട് സ്ത്രീകളും പമ്പയിലെത്തിയിരുന്നു. ഗുഡൂര്‍ സ്വദേശിനികളായ വാസന്തിയും ആദിശേഷിപ്പുമാണ് ദര്‍ശനം നടത്താനെത്തിയത്. നാല്‍പ്പത്തിയഞ്ചും നാല്‍പ്പത്തിരണ്ടും വയസ്സുള്ള സ്ത്രീകളാണ് ഇവര്‍. ഇവര്‍ പമ്പയില്‍ നിന്ന് അമ്പത് മീറ്റര്‍ മുന്നോട്ടു പോയപ്പോള്‍ത്തന്നെ വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടായി. ശരണംവിളികളുമായി ഒരു വലിയ സംഘം ഇവരെ തടഞ്ഞു. ഇതേ തുടര്‍ന്ന് ദര്‍ശനം നടത്താന്‍ താല്‍പര്യം ഇല്ലെന്ന് വ്യക്തമാക്കി ഇവര്‍ തിരിച്ചുപോയി.

കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ അയ്യപ്പ ഭക്തയെ പ്രായം സംശയിച്ച് പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചിരുന്നു. തിരുച്ചിറപ്പള്ളി സ്വദേശിനി ലത കുമരനാണ് നടപ്പന്തലില്‍ ദുരനുഭവം ഉണ്ടായത്. എന്നാല്‍ ഇവര്‍ക്ക് അമ്പത് വയസ്സ് പിന്നിട്ടെന്ന് അറിഞ്ഞതോടെ കടത്തിവിടുകയുമായിരുന്നു.



from mangalam.com https://ift.tt/2yVJad0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages