വാഷിങ്ടണ്‍: അമേരിക്കന്‍ എതിര്‍പ്പുകളെ മറികടന്നുകൊണ്ട് റഷ്യയുമായുള്ള എസ് 400 കരാര്‍ ഒപ്പിട്ട ഇന്ത്യയ്ക്ക് താക്കീതുമായി ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടെ നടപടി ഇന്ത്യ കാണാനിരിക്കുന്നതേയുള്ളുവെന്നാണ് ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയ്ക്കുള്ള മറുപടി കൃത്യമായി യുഎസ് നല്‍കും അത് വൈകാതെയുണ്ടാകുമെന്നും നിങ്ങള്‍ കണ്ടോളുവെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രങ്ങള്‍ക്ക് ഉപരോധം ഉണ്ടാക്കുന്ന കാറ്റ്‌സാ നിയമം സംബന്ധിച്ച ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. റഷ്യയെ ലക്ഷ്യമിട്ട് കഴിഞ്ഞ ഓഗസ്റ്റിലാണ് യുഎസ് കാറ്റ്‌സ നിയമം കൊണ്ടുവന്നത്.
റഷ്യയില്‍ നിന്നും യുദ്ധവിമാനങ്ങളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും വാങ്ങിയതിന് അടുത്തിടെ ചൈനയ്ക്ക് വ്യാപാരഉപരോധം ശ്രഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വ്‌ളഡിമര്‍ പുഡിന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ് എസ്-400 ട്രയംഫ് മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാന്‍ ഇന്ത്യ കരാറില്‍ ഒപ്പിട്ടത്.
അതേസമയം, കാറ്റ്‌സ നിയമം റഷ്യയെ ലക്ഷ്യമിട്ടൊള്ളതാണെന്നും സഖ്യരാഷ്ട്രങ്ങളുടെ സൈനീക ശക്തിയെ അത് ബാധിക്കിലെന്നും ഇന്ത്യയിലെ യുഎസ് എംബസി വക്താവ് പ്രതികരിച്ചു.
from mangalam.com https://ift.tt/2QJ6MsN
via IFTTT
No comments:
Post a Comment