തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ ഇതുവരെ 2825 പേരെ അറസ്റ്റിലായെന്ന് പോലീസ്. 495 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം മാത്രം 764 പേരെ അറസ്റ്റു ചെയ്തുവെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം, ജാമ്യമില്ലാ വകുപ്പ് ചുമത്തുന്നത് അക്രമ സംഭങ്ങളില്‍ നേരിട്ട് പങ്കെടുത്തവര്‍ക്കെതിരെ മാത്രം മതിയെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പോലീസിന് നിര്‍ദേശം നല്‍കി. പ്രാര്‍ത്ഥനായജ്ഞത്തിലും ജാഥകളിലും പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ നടപടിവേണ്ട എന്നും ഡി.ജി.പി നിര്‍ദേശം നല്‍കി.
ഇതിനകം അറസ്റ്റിലായവരില്‍ പകുതിയിലേറെ പോര്‍ ജാമ്യം നേടി പുറത്തുപോയി. ബാക്കിയുള്ളവര്‍ റിമാന്‍ഡിലാണ്. പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് അറസ്റ്റ് കൂടുതലും നടന്നിരിക്കുന്നത്. തെക്കന്‍ ജില്ലകളിലാണ് അറസ്റ്റ് കൂടുതല്‍ നടന്നിരിക്കുന്നത്. പോലീസ് തയ്യാറഞാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടവരെ തിരിച്ചറിഞ്ഞുവരികയാണ്. വരുംനാളുകളിലും കൂടുതല്‍ അറസ്റ്റ് നടന്നേക്കും. പോലീസിന്റെ ഉന്നതതല യോഗത്തിനു മുമ്പായി അറസ്റ്റുകള്‍ പൂര്‍ത്തിയാകാനാണ് നിര്‍ദേശം.
കെ.എസ്.ആര്‍.ടി.സി ബസ് ഉള്‍പ്പെടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കുന്നതില്‍ 10,000 രൂപ മുതല്‍ 13 ലക്ഷം വരെ കെട്ടിവയ്‌ക്കേണ്ടിവരും. ഇതിനു കഴിഞ്ഞില്ലെങ്കില്‍ ജയില്‍വാസം തുടരും.
from mangalam.com https://ift.tt/2PuXgwA
via IFTTT
No comments:
Post a Comment