ഗുവാഹട്ടി: ഇന്ത്യക്കെതിരായ ആദ്യ ഏകദിന ക്രിക്കറ്റിൽവിൻഡീസിന് ഒരു വിക്കറ്റ് നഷ്ടമായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് ഓപ്പണർ ചന്ദൻപോൾ ഹേമരാജിനെയാണ് നഷ്ടപ്പെട്ടത്. വിൻഡീസിനായി അരങ്ങേറ്റ മത്സരത്തിനിറങ്ങിയ താരത്തെ മുഹമ്മദ് ഷമി ക്ലീൻ ബൗൾഡാക്കുകയായിരുന്നു. 15 പന്തിൽ രണ്ട് ഫോറിന്റെ അകമ്പടിയോടെ ഒമ്പത് റൺസാണ് ഹേമരാജ് നേടിയത്. ഇന്ത്യൻ നിരയിൽ ഋഷഭ് പന്ത് ഏകദിന അരങ്ങേറ്റം കുറിച്ചു. വിക്കറ്റ് കീപ്പറായി എം.എസ് ധോനിയുള്ളതിനാൽ സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായാണ് പന്ത് കളിക്കുന്നത്. മൂന്നു പേസർമാരാണ് ഇന്ത്യൻ ടീമിലുള്ളത്. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഖലീൽ അഹമ്മദ് എന്നിവരാണ് ഇന്ത്യയുടെ പേസ് ആക്രമണം നയിക്കുക. സ്പിന്നർമാരായി ചാഹലും ജഡേജയം ടീമിലുണ്ട്. അതേസമയം പന്ത്രണ്ടംഗ ടീമിൽ കുൽദീപ് യാദവ് പുറത്തിരിക്കും. Content Highlights: India vs West Indies First ODIGuwahati
from mathrubhumi.latestnews.rssfeed https://ift.tt/2OyArIB
via
IFTTT
No comments:
Post a Comment