പത്തനംതിട്ട: ശബരിമലയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. രാഹുല്‍ ഈശ്വര്‍ അടക്കം കൊട്ടാരക്കര ജയിലില്‍ കഴിയുന്ന ഇരുപതോളം പേരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. രാവിലെയാണ് റാന്നി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.
ആന്ധ്രയില്‍ നിന്നെത്തിയ സംഘത്തിലെ യുവതിയെ മല കയറുന്നതില്‍ നിന്ന് ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ച കേസിലാണ് രാഹുലിനെ സന്നിധാനത്ത് നിന്ന് അറസ്റ്റ് ചെയ്തത്. മല കയാറാന്‍ യുവതികള്‍ എത്തിയാല്‍ അവരെ തടയുമെന്ന് രാഹുല്‍ ഈശ്വര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം കഴിഞ്ഞ ദിവസത്തെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കി. നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് ഇന്ന് യുവമോര്‍ച്ചയുടെ സമരം നടന്നു. സംഭവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബു അടക്കം ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
from mangalam.com https://ift.tt/2EsgeiU
via IFTTT
No comments:
Post a Comment