ബിഎസ്ഇയിലെ കമ്പനികള്‍ക്ക് നഷ്ടമായത് 14 ലക്ഷം കോടി രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 1, 2018

ബിഎസ്ഇയിലെ കമ്പനികള്‍ക്ക് നഷ്ടമായത് 14 ലക്ഷം കോടി രൂപ

സെപ്റ്റംബർ മാസത്തിൽ ബിഎസ്ഇ സെൻസെക്സിന് നഷ്ടമായത് 2,400 പോയന്റ്. അതായത് 6.2ശതമാനം. 2008 സെപ്റ്റംബറിനുശേഷം വിപണിയിൽ ഇത്രയും തിരിച്ചടിയുണ്ടാകുന്നത് ഇപ്പോഴാണ്. അന്ന് സെൻസെക്സ് താഴെപ്പോയത് 10 ശതമാനമാണ്. നഷ്ടമായ വിപണി മൂലധനമാകട്ടെ, 14 ലക്ഷം കോടി രൂപയും. ബിഎസ്ഇ 500 സൂചികയാണ് നഷ്ടത്തിൽ മുന്നിൽ. ഒമ്പത് ശതമാനം. 90 ശതമാനം ഓഹരികളും നെഗറ്റീവ് റിട്ടേണിലായി. ബിഎസ്ഇ 500 സൂചികയിലെ 40 ലേറെ ഓഹരികൾ ഒറ്റ മാസംകൊണ്ട് 30 മുതൽ 70 ശതമാനംവരെ നഷ്ടത്തിലായി. എസ്കോർട്ട്സ്, വിജയ ബാങ്ക്, ഈഡൽവൈസ് ഫിനാൻഷ്യൽ, പഞ്ചാബ് നാഷ്ണൽ ബാങ്ക്, എച്ച്സിഎൽ ഇൻഫോസിസ്റ്റംസ്, അഡാനി എന്റർപ്രൈസസ്, യെസ് ബാങ്ക്, റോൾട്ട ഇന്ത്യ, 8കെ മൈൽസ്, ഇൻഫിബീം അവന്യൂസ് തുടങ്ങിയവയാണ് നഷ്ടത്തിൽ മുന്നിൽ. മാരുതി സുസുകിയുടെ ഓഹരി വില 19 ശതമാനമിടിഞ്ഞു. മാരുതിക്കുമാത്രം വിപണി മൂല്യത്തിൽ നഷ്ടമായത് 50,000 കോടി രൂപയാണ്. 24 ശതമാനം ഇടിഞ്ഞ ബജാജ് ഫിനാൻസിന് നഷ്ടമായത് 40,000 കോടി രൂപയും 14 ശതമാനം താഴ്ന്ന എസ്ബിഐയ്ക്ക് നഷ്ടമായത് 39,000 കോടി രൂപയുമാണ്. സെക്ടർ വിഭാഗത്തിലെ നഷ്ടം ബാങ്കിങ് 11.8 ശതമാനവും ഓട്ടോ 13.1 ശതമാനവും ക്യാപിറ്റൽ ഗുഡ്സ് 9.9 ശതമാനവും കൺസ്യൂമർ ഗുഡ്സ് 12.7 ശതമാനവും കൺസ്യൂമർ ഡ്യൂറബിൾസ് 11.8 ശതമാനവും ധനകാര്യം 12.8 ശതമാനവും റിയാൽറ്റി 20 ശതമാനവും ഊർജം 10 ശതമാനവും നഷ്ടത്തിലായി. സൂചികകളിലെ നഷ്ടം പരിശോധിച്ചാൽ ബിഎസ്ഇ സ്മോൾ ക്യാപാണ് മുന്നിൽ. 16 ശതമാനം. ബിഎസ്ഇ മിഡ് ക്യാപ് സൂചിക സെപ്റ്റംബറിൽ 12.5ശതമാനവും നഷ്ടത്തിലായി. യുഎസ്-ചൈന വ്യാപാരയുദ്ധം, അസംസ്കൃത എണ്ണവിലയിലെ വർധന, ഡോളറുമായുമള്ള രൂപയുടെ വിനിമയമൂല്യത്തിലെ ഇടിവ്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെ ലിക്വിഡിറ്റി ആശങ്കകൾ, യുഎസ് ഫെഡ് റിസർവിന്റെ പലിശ നിരക്ക് വർധന തുടങ്ങിയവയൊക്കെയാണ് വിപണിയുടെ തകർച്ചയ്ക്ക് പിന്നിൽ.


from mathrubhumi.latestnews.rssfeed https://ift.tt/2NWDidV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages