ഏകാധിപതികളും കൊലയാളികളും ഇപ്പോള്‍ അജയ്യരാണ്, പക്ഷേ നിങ്ങള്‍ തകരും; മോദിക്കെതിരെ സഞ്ജീവ് ഭട്ടിന്റെ ഭാര്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 9, 2018

ഏകാധിപതികളും കൊലയാളികളും ഇപ്പോള്‍ അജയ്യരാണ്, പക്ഷേ നിങ്ങള്‍ തകരും; മോദിക്കെതിരെ സഞ്ജീവ് ഭട്ടിന്റെ ഭാര്യ

അഹമ്മദാബാദ് : 'ഏകാധിപതികളും കൊലയാളികളും എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. ഒരുസമയത്ത് അവര്‍ അജയ്യരാണെന്നു തോന്നും. പക്ഷേ, അവസാനം അവര്‍ തകരുക തന്നെ ചെയ്യും' പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചിരുന്ന മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് സമൂഹമാധ്യമത്തില്‍ കുറിച്ച വരികളാണിത്. പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ പൊലീസിനെയും ജുഡിഷ്യറിയെയും കൂട്ടുപിടിച്ചു സര്‍ക്കാര്‍ അദ്ദേഹത്തോടു പകപോക്കുകയാണെന്നു ശ്വേത ആരോപിക്കുന്നു.

ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരായ കനത്ത പോരാട്ടമാണിത്. നിങ്ങളുടെ പിന്തുണയും പ്രാര്‍ഥനയും എന്നത്തേക്കാളും ആവശ്യമുള്ളത് ഇപ്പോഴാണ്. എങ്കില്‍ മാത്രമേ അദ്ദേഹത്തെ ജയില്‍മോചിതനാക്കാന്‍ കഴിയൂവെന്നും ശ്വേതയുടെ കുറിപ്പില്‍ പറയുന്നു. സഞ്ജീവ് ഇപ്പോള്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍ മഹാത്മാഗാന്ധിയുടെ പ്രശസ്തമായ വചനം ഉദ്ധരിക്കുമായിരുന്നെന്നും കുറിപ്പിലുണ്ട്. 'നിരാശ തോന്നുമ്പോള്‍ ഞാന്‍ ആ ചരിത്രത്തിലൂടെ ഏതു രീതിയിലാണു സത്യവും സ്‌നേഹവും എല്ലായ്‌പ്പോഴും വിജയം നേടിയതെന്നു ചിന്തിക്കും. ഏകാധിപതികളും കൊലയാളികളും എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. ഒരു സമയത്ത് അവര്‍ അജയ്യരാണെന്നു തോന്നും. പക്ഷേ അവസാനം അവര്‍ തകരുക തന്നെ ചെയ്യും'.

ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്ത് അഭിഭാഷകനെ കള്ളക്കേസില്‍ കുടുക്കിയെന്നു കാട്ടിയാണു സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തത്. രാജസ്ഥാന്‍കാരനായ അഭിഭാഷകനെ ലഹരിമരുന്നുകേസില്‍ കുടുക്കിയെന്നാണു സഞ്ജീവിനെതിരായ പരാതി. ബനസ്‌കന്ദയില്‍ ഡിസിപിയായിരുന്ന സമയത്ത് 1998ലാണു കേസിനാസ്പദമായ സംഭവം നടന്നത്. ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്തു ക്രിമിനല്‍ കേസ് ചമച്ചെന്ന കേസില്‍, ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണു കസ്റ്റഡിയിലെടുത്തതെന്നു ഗുജറാത്ത് സിഐഡി അറിയിച്ചിരുന്നു. ഇതിനു പിന്നാലെ തന്നെ ഭട്ടിനെ അറസ്റ്റുചെയ്തതായുള്ള വിവരങ്ങള്‍ പുറത്തുവരികയായിരുന്നു. ഈ കേസില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥരടക്കം മറ്റ് ആറുപേര്‍കൂടി പ്രതികളാണ്.

2002ലെ ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന തരത്തില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതു ഭട്ടായിരുന്നു. കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്ന വ്യക്തികൂടിയായ അദ്ദേഹത്തെ, 2015ല്‍ പൊലീസ് സേനയില്‍നിന്നു പിരിച്ചുവിട്ടിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഏറെ അനുയായികളുള്ള ഭട്ട് നിരന്തരം ബിജെപി കേന്ദ്രങ്ങളെ വിമര്‍ശിക്കുന്നയാളാണ്.



from mangalam.com https://ift.tt/2oTx9Ao
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages