ബെംഗളൂരു: ഐ.പി.എൽ അടുത്ത സീസണിലും വിരാട് കോലി തന്നെയാകും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ. ഇതിന് വിപരീതമായി പുറത്തുവന്ന റിപ്പോർട്ടുകളെല്ലാം തള്ളിക്കളഞ്ഞ് ബാംഗ്ലൂർ ടീം വാർത്താക്കുറിപ്പിറക്കി. അടുത്ത സീസണിൽ കോലിക്ക് പകരം ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സാകും ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ എന്നായിരുന്നു റിപ്പോർട്ടുകൾ. ഡിവില്ലിയേഴ്സ് ക്യാപ്റ്റനാകുന്നുവെന്ന വാർത്ത തെറ്റാണ്. അടുത്ത സീസണിലും കോലി തന്നെയാകും ക്യാപ്റ്റൻ ബാംഗ്ലൂർ ടീം അധികൃതർ വ്യക്തമാക്കി. മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് ഡാനിയൽ വെട്ടോറിയെ ടീം മാറ്റിയിരുന്നു. പകരം ഗാരി കേസ്റ്റനാണ് ചുമതല നൽകിയത്. ഫീൽഡിങ് കോച്ച് ട്രെന്റ് വുഡ്ഹില്ലിനെയും ബൗളിങ് കോച്ച് ആൻഡ്രു മക്ഡൊണാൾഡിനേയും പുറത്താക്കിയിരുന്നു. തുടർന്ന് കഴിഞ്ഞ സീസണിൽ ബൗളിങ് കോച്ചായി ആശിഷ് നെഹ്റ ടീമിനൊപ്പം ചേർന്നു. ഐ.പി.എൽ തുടങ്ങിയതു മുതൽ ബാംഗ്ലൂർ ടീമിനൊപ്പം കോലിയുണ്ട്. 163 മത്സരങ്ങൾ കളിച്ച കോലി 4948 റൺസുംനേടി. Content Highlights: Royal Challengers Bangalore on Virat Kohli's captaincy future
from mathrubhumi.latestnews.rssfeed https://ift.tt/2CC0DfT
via
IFTTT
No comments:
Post a Comment