പാല (കോട്ടയം): കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അടുത്തമാസം ആറുവരെ റിമാൻഡുചെയ്തു. പാലാ സബ് ജയിലിലേക്ക് ബിഷപ്പിനെ മാറ്റും. പാലാ മജിസ്ട്രേട്ട് കോടതിയുടേതാണ് നടപടി. കേസിൽ വെള്ളിയാഴ്ച അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ രണ്ടുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് ബിഷപ്പിനെ അടുത്തമാസം ആറുവരെ കോടതി റിമാൻഡു ചെയ്തത്.
from mathrubhumi.latestnews.rssfeed https://ift.tt/2pDW7Ep
via
IFTTT
No comments:
Post a Comment