ഹൈദരാബാദ്: നാല് വയസുകാരിയുടെ വെളിപ്പെടുത്തല്‍ കേട്ട് ഏവരും ഞെട്ടി. അത്രയ്ക്കും കൊടും ക്രൂരതയാണ് മാതാപിതാക്കളില്‍ നിന്നും ഈ കുരുന്നിന് അനുഭവിക്കേണ്ടി വന്നത്. അമ്മയില്‍ നിന്നും അമ്മയുടെ ലിവിംഗ് പങ്കാളിയില്‍ നിന്നുമാണ് കുട്ടിക്ക് അസഹനീയമായ ദുരനുഭവങ്ങള്‍ ഉണ്ടായത്. ഒടുവില്‍ രക്ഷപ്പെടുത്തിയ സന്നദ്ധപ്രവര്‍ത്തകരോട് വീട്ടില്‍ അനുഭവിക്കേണ്ടി വന്നതെല്ലാം കുട്ടി വിവരിച്ചു.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അച്ഛന്‍(ലിവ് ഇന്‍ പാര്‍ണര്‍) ചൂടാക്കിയ സ്പൂണ്‍ ഉപയോഗിച്ച് തന്റെ ശരീരത്തില്‍ അമര്‍ത്തി പൊള്ളലേല്‍പ്പിച്ചു. ആദ്യം തന്നെ മര്‍ദ്ദിക്കുകയാണ് അച്ഛന്‍ ചെയ്തിരുന്നത് എന്നാല്‍ പിന്നീട് ചൂടുള്ള സ്പൂണ്‍ ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചുവെന്നും കുട്ടി പറയുന്നു.
സമീപവാസികള്‍ പ്രദേശത്തെ ഒരു രാഷ്ട്രീയ നേതാവിനെ വിവരം അറിയിക്കുകയും അദ്ദേഹം എന്‍ജിഒയില്‍ വിവരം അറിയിക്കുകയുമായിരുന്നു. തുര്‍ന്ന് ഇവര്‍ എത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്കും ലിവ് ഇന്‍ പാര്‍ട്ണര്‍ക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
25കാരിയായ അമ്മ ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് യുവാവിനൊപ്പം ജീവിക്കാന്‍ തുടങ്ങിയത്. ഇരുവരും കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. കുട്ടിയെ സര്‍ക്കാര്‍ നടത്തുന്ന അഭയകേന്ദ്രത്തില്‍ എത്തിച്ചു.
from mangalam.com https://ift.tt/2CEnWFI
via IFTTT
No comments:
Post a Comment