ഫ്രാങ്കോയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി; ബിഷപ്പിനെ ജയിലില്‍ അടച്ചു; അഴിക്കുള്ളിലാകുന്ന ആദ്യ ബിഷപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 24, 2018

ഫ്രാങ്കോയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി; ബിഷപ്പിനെ ജയിലില്‍ അടച്ചു; അഴിക്കുള്ളിലാകുന്ന ആദ്യ ബിഷപ്പ്

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ജാമ്യാപേക്ഷയില്‍ പോലീസിന്റെ മറുപടി ലഭിക്കുന്നതിനാണ് സാവകാശം നല്‍കിയിരിക്കുന്നത്. പാലാ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത സാഹചര്യത്തില്‍ ജാമ്യം ലഭിക്കുന്നവരെ പ്രതിക്ക് പാലാ സബ് ജയിലില്‍ കഴിയേണ്ടി വരും.

ഫ്രാങ്കോയെ ഇന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴും പ്രോസിക്യൂഷന്‍ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഏറെ സ്വാധീനമുള്ള വ്യക്തിയായതിനാല്‍ കേസില്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന കാര്യം രേഖാമൂലം കൈമാറിയിരുന്നു. ഇതേ നിലപാട് തന്നെയായിരിക്കും പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലും സ്വീകരിക്കുക.

അതേസമയം, റിമാന്‍ഡില്‍ അയച്ച ബിഷപ്പിനെ പോലീസ് ജയിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് 2.30 ഓടെയാണ് ബിഷപ്പിനെ ജയിലില്‍ എത്തിച്ചത്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി പാലാ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്ന് വളരെ സുരക്ഷയില്‍ പെട്ടെന്ന് തന്നെ ജയിലിലേക്ക് കൊണ്ടുവന്നു. ജനക്കൂട്ടം തടിച്ചുകൂടിയ സാഹചര്യത്തില്‍ വലിയ സുരക്ഷ ഒരുക്കിയിരുന്നു. പോലീസിനൊപ്പം റിസര്‍വ് സേനയും സുരക്ഷയ്ക്ക് സജ്ജമായിരുന്നു.

ഇന്ത്യയിലെ എന്നല്ല, ഏഷ്യയിലെ തന്നെ കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ബലാത്സംഗക്കേസില്‍ ഒരു ബിഷപ്പ് അറസ്റ്റിലാകുന്നതും ജയിലില്‍ ആകുന്നതും. കേരളത്തില്‍ അടുത്തകാലത്തും ചില വൈദികര്‍ ബലാത്സംഗകേസിലും മറ്റും ജയിലില്‍ കിടന്നിട്ടുണ്ടെന്നുണ്ടെങ്കിലും ആദ്യമായാണ് ഒരു ബിഷപ്പ് തടവറയിലാകുന്നത്. ഒരാഴ്ച മുന്‍പ് വരെ രാജകീയ പ്രൗഡിയോടെ ജീവിച്ച ആളാണ് ഇന്ന് നിയമത്തിനു കീഴ്‌പ്പെട്ട് ഒരു സാധാരണ റിമാന്‍ഡ് പ്രതിയായി മാറിയത്.



from mangalam.com https://ift.tt/2zpRu6u
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages