ന്യൂഡല്‍ഹി: മദ്യരാജാവ് വിജയ് മല്യയുമായി ധനമന്ത്രി കൂടിക്കാഴ്ച നടത്തിയെന്ന് ആരോപണങ്ങള്‍ ഉയരുന്നതിനിടെ രാഹുല്‍ ഗാന്ധിയും വജ്രവ്യാപാരി നീരവ് മോദിയുമായി കൂടിക്കാഴ്ച നടത്തിയതായി വെളിപ്പെടുത്തല്‍. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഷെഹ്‌സാദ് പൂനെവാലയാണ് കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
213 സെപ്റ്റംബറില്‍ പിഎന്‍ബി തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ നീരവ് മോദിയെ ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ വച്ച് കണ്ടുവെന്നാണ് ഷെഹസാദിന്റെ ആരോപണം. ട്വിറ്റര്‍ മുഖാന്ദരമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇത് നിഷേധിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ തയ്യാറാണോ എന്ന് അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.
2013 സെപ്റ്റംബര്‍ തന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ 11ന് നീരവ് മോദി ഡല്‍ഹി ഇംപീരിയല്‍ ഹോട്ടലില്‍ നടത്തിയ കോക്ക്‌ടെയ്ല്‍ പാര്‍ട്ടിയില്‍ രാഹുല്‍ ഗാന്ധി ദീര്‍ഖനേരം പങ്കെടുത്തിരുന്നു. അക്കാലത്താണ് മെഹുല്‍ ചോക്‌സിക്കും നീരവ് മോദിക്കും വായ്പകള്‍ അനുവദിച്ചത്. എസ്പിജിയുടെ കൈയില്‍ ഇതിന്റെ രേഖകള്‍ ഉണ്ടാകും അല്ലെങ്കില്‍ നുണപരിശോധനയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
ഇതിനിടയില്‍ പ്രതിരോധം തീര്‍ക്കുവാന്‍ യുപിഎ ഭരണകാലത്ത് വായ്പകള്‍ അനുവദിക്കുവാന്‍ യുപിഎ മന്ത്രിമാര്‍ ഇടപെട്ട വിവരങ്ങള്‍ കണ്ടെത്താന്‍ സിബിഐ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു.
from mangalam.com https://ift.tt/2MzJnrq
via IFTTT
No comments:
Post a Comment