പീഡിതയായ കന്യാസ്ത്രീക്കു വേണ്ടി അരവാക്കെങ്കിലും പറയാന്‍ ആരുമില്ല, ഫ്രാങ്കോ പിതാവിനെ വാഴ്ത്തപ്പെട്ടവനും തുടര്‍ന്ന് വിശുദ്ധനുമായി പ്രഖ്യാപിച്ചാല്‍ നന്നായിരിക്കും: അഡ്വ. ജയശങ്കര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 10, 2018

പീഡിതയായ കന്യാസ്ത്രീക്കു വേണ്ടി അരവാക്കെങ്കിലും പറയാന്‍ ആരുമില്ല, ഫ്രാങ്കോ പിതാവിനെ വാഴ്ത്തപ്പെട്ടവനും തുടര്‍ന്ന് വിശുദ്ധനുമായി പ്രഖ്യാപിച്ചാല്‍ നന്നായിരിക്കും: അഡ്വ. ജയശങ്കര്‍

കൊച്ചി: കന്യാസ്ത്രീ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതികരണവുമായി അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. എ ജയശങ്കര്‍. ജലന്തര്‍ മെത്രാനെതിരെ ഒരു കന്യാസ്ത്രീ പരാതി കൊടുത്തിട്ട് ദിവസം 75ആയി. പോലീസ് അന്വേഷണം അനന്തമായി നീണ്ടു പോകുന്നു. ഡിവൈഎസ്പി കൈവിലങ്ങുമായി ഒരു തവണ ജലന്തര്‍ വരെ പോയെങ്കിലും ഡിജിപി ഏമാന്‍ തിരിച്ചു വിളിച്ചുവെന്ന് അദ്ദേഹം പരിഹസിക്കുന്നു.

ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിപക്ഷ നേതാവിനോ കെപിസിസി പ്രസിഡന്റിനോ പ്രതിഷേധമില്ല. ലീഗ്, ബിജെപി നേതാക്കളുടെ കാര്യവും തഥൈവ. കെഎം മാണിയും പിസി ജോര്‍ജും ബിഷപ്പിന്റെ കാര്യത്തില്‍ (മാത്രം) ഒറ്റക്കെട്ടാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്്ക പേജില്‍ കുറിച്ചു.

അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

ജലന്തര്‍ മെത്രാനെതിരെ ഒരു കന്യാസ്ത്രീ പരാതി കൊടുത്തിട്ട് ദിവസം 75ആയി. പോലീസ് അന്വേഷണം അനന്തമായി നീണ്ടു പോകുന്നു. ഡിവൈഎസ്പി കൈവിലങ്ങുമായി ഒരു തവണ ജലന്തര്‍ വരെ പോയെങ്കിലും ഡിജിപി ഏമാന്‍ തിരിച്ചു വിളിച്ചു.

ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിപക്ഷ നേതാവിനോ കെപിസിസി പ്രസിഡന്റിനോ പ്രതിഷേധമില്ല. ലീഗ്, ബിജെപി നേതാക്കളുടെ കാര്യവും തഥൈവ. കെഎം മാണിയും പിസി ജോര്‍ജും ബിഷപ്പിന്റെ കാര്യത്തില്‍ (മാത്രം) ഒറ്റക്കെട്ടാണ്.

സ്ത്രീസുരക്ഷയെ പറ്റി വേവലാതിപ്പെടുന്ന ഒട്ടേറെ വനിതാ സംഘടനകളുണ്ട് നമ്മുടെ നാട്ടില്‍. സഖാവ് ജോസഫൈന്‍ നയിക്കുന്ന വനിതാ കമ്മീഷനുണ്ട്. കെആര്‍ ഗൗരിയമ്മ മുതല്‍ ചിന്താ ജെറോം വരെയുള്ള ധീരനേതാക്കളുണ്ട്. ഡോക്ടര്‍ ദേവിക മുതല്‍ ദീപാ നിഷാന്ത് വരെ അസംഖ്യം സാംസ്‌കാരിക നായികമാരുണ്ട്. സകലര്‍ക്കും സംസാരശേഷി നഷ്ടപ്പെട്ടു പോയി.

നീതി തേടി ഏതാനും കന്യാസ്ത്രീകള്‍ എറണാകുളത്ത് ഹൈക്കോടതി ജങ്ഷനില്‍ സത്യഗ്രഹം നടത്തുന്നതു വരെ എത്തി നില്‍ക്കുന്നു കാര്യങ്ങള്‍. അവിടെ നിന്ന് വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരമേയുളളൂ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ അരമനയിലേക്ക്. പക്ഷേ, പീഡിതയായ കന്യാസ്ത്രീക്കു വേണ്ടി അരവാക്കെങ്കിലും പറയാന്‍ ആരുമില്ല.

ഫ്രാങ്കോ പിതാവിനെ വാഴ്ത്തപ്പെട്ടവനും തുടര്‍ന്ന് വിശുദ്ധനുമായി പ്രഖ്യാപിച്ചാല്‍ നന്നായിരിക്കും.



from mangalam.com https://ift.tt/2O4Exni
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages