ലണ്ടന്‍: കെട്ടിത്തൂങ്ങിയ മാതാവിന് കീഴില്‍ മുറിയില്‍ ബ്രഡ്ഡും വെണ്ണയും കഴിച്ച് മൂന്ന് വയസ്സുകാരി കഴിഞ്ഞത് നാലു ദിവസം. സൗത്ത് വെയ്ല്‍സിലെ പോര്‍ട്ട് ടാള്‍ബോട്ടിലെ എയ്മി ലൂയിസ് ഇവാന്‍സ് എന്ന രണ്ടു കുട്ടികളുടെ മാതാവാണ് വീട്ടില്‍ തൂങ്ങിമരിച്ചത്.
പോലീസ് എത്തിച്ചേരുമ്പോള്‍ കിടപ്പുമുറിയില്‍ മരിച്ച നിലയിലായിരുന്നു ഇവാന്‍സ്. വീട്ടിലെത്തിയ പോലീസുകാരാണ് മൃതദേഹത്തിന് തൊട്ടുതാഴെ വൃത്തിഹീനമായ നിലയില്‍ മൂന്ന് വയസ്സുകാരിയായ മകളെ കണ്ടെത്തിയത്. കുഞ്ഞിനെ പെട്ടെന്ന് തന്നെ പോലീസുകാര്‍ ആശുപത്രിയിലേക്കയച്ചു. വീട്ടില്‍ ഉണ്ടായിരുന്ന കുറച്ച് ബ്രഡ്ഡും വെണ്ണയും കഴിച്ചായിരുന്നു ഈ ദിവസമത്രയും കുഞ്ഞ് കഴിഞ്ഞതെന്നും പോലീസ് പറഞ്ഞു.
ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന ഇവാന്‍സിനൊപ്പമായിരുന്നു മകള്‍ കഴിഞ്ഞിരുന്നത്. സംഭവം നടക്കുമ്പോള്‍ ഇവരുടെ മുന്‍ ബന്ധത്തിലെ മൂത്ത മകന്‍ ഭര്‍ത്താവിനൊപ്പമായിരുന്നു. മൂന്ന് ദിവസം മുമ്പ് മകളെ വന്നു കൊണ്ടു പോകണമെന്നും താന്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നും ഇവാന്‍സ് സ്വന്തം മാതാവ് ജൂലി ഇവാന്‍സിന് സന്ദേശം അയച്ചിരുന്നു. അബദ്ധം കാട്ടരുതെന്നും അതിന് തക്കതായ പ്രശ്‌നം എന്താണെന്നും ചോദിച്ച് ജൂലി മറുപടിയും അയച്ചിരുന്നു. ഇതിന് ശേഷം മകളുമായി ജൂലി നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.
മദ്യപിക്കുന്നയാളാണെങ്കിലും ഇവാന്‍സ് മരിച്ച ദിവസം മദ്യപിച്ചിരുന്നില്ല. മുന്‍ ബന്ധങ്ങളെല്ലാം ദാമ്പത്യ കലഹങ്ങളില്‍ അവസാനിച്ചതിനാല്‍ മിക്ക സായാഹ്നത്തിലും ഇവാന്‍സ് മദ്യപിക്കുമായിരുന്നു. അതേസമയം മകള്‍ സന്തോഷവതിയാണെന്നും വിഷാദത്തിന്റെ ഛായയൊന്നും കാട്ടിയിരുന്നില്ലെന്നും ജൂലി പറഞ്ഞു. കൊച്ചുമകളെ നന്നായി വളര്‍ത്തുമെന്നും ഇവര്‍ പറഞ്ഞിട്ടുണ്ട്.
from mangalam.com https://ift.tt/2M5iifk
via IFTTT
No comments:
Post a Comment