ന്യൂഡൽഹി: മുൻ ലോകസഭാംഗം ബൈജയന്ത് പാണ്ഡയുടെ ഹെലികോപ്ടർ തിങ്കളാഴ്ച പോലീസ് പിടിച്ചെടുത്തതിനു തൊട്ടു പിന്നാലെ പോലീസിനെ എതിർത്ത് ജെയ് പാണ്ഡ രംഗത്തെത്തി. പരിസ്ഥിതി ലോല പ്രദേശമായ ഒഡീഷയിലെ ചിൽക തടാകത്തിന് മീതെ പറത്തിയതിനാണ് പോലീസ് കോപ്ടർ പിടിച്ചെടുത്തത്. കൂടാതെ ഭുവനേശ്വറിലെ ഹെലികോപ്ടർ സൂക്ഷിക്കുന്ന സ്ഥലം പോലീസ് സീൽ ചെയ്തിരുന്നു. പാർട്ടി വിരുദ്ധപ്രവർത്തനങ്ങളാരോപിച്ച്ജയ് പാണ്ഡയെ ബിജു ജനതാദളിൽ നിന്ന് നേരത്തെ സസ്പെന്റ് ചെയ്തിരുന്നു. പിന്നാലെമുഖ്യമന്ത്രി നവീൻ പട്നായിക്കുമായുള്ള ബന്ധം കൂടുതൽ വഷളായതിനെ തുടർന്ന് കഴിഞ്ഞമെയിൽ ജെയ് പാണ്ഡബിജു ജനതാദൾ വിട്ടിരുന്നു. നവീൻ പട്നായിക്കുമായി ഏറ്റവുമടുത്ത ബന്ധം പുലർത്തിയിരുന്ന ആളായിരുന്നു ഇദ്ദേഹം. ഇപ്പോൾ കോപ്ടർ പിടിച്ചെടുത്തതുൾപ്പെടെയുള്ള നീക്കങ്ങൾ തന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുള്ള സർക്കാരിന്റെ ഗൂഡാലോചനയാണെന്ന് പാണ്ഡ ട്വിറ്ററിലൂടെ ആരോപിച്ചു. Latest > A local cop from Puri has come to Bhubaneswar airport & "seized" the hangar & the helicopter i fly > Clearly, facts have no bearing, & cops privately admit "orders from 3rd floor" > Brazen attempt to handicap my movement around Odisha, but they cant stop me#JaiJagannath https://t.co/8P4t3aLUJ6 — Baijayant Jay Panda (@PandaJay) September 17, 2018 എഫ്ഐആറിൽ പോലീസ് രേഖപ്പെടുത്തിയതനുസരിച്ച് ശനിയാഴ്ച ഉച്ചയോടെ ജെയ് പാണ്ഡ വളരെ താഴ്ത്തി ഹെലികോപ്ടർ ചിൽക തടാകത്തിന് മുകളിൽ പറത്തിയെന്നും അന്തരീക്ഷത്തിന് അപകടകരമായ സംഗതിയാണിതെന്നും പറയുന്നു. കോപ്ടറിന്റെ സഞ്ചാരം സംസ്ഥാനത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ ചിൽക മേഖലയിൽ അൽപസമയം പരിഭ്രാന്തി പരത്തിയെന്നും തടാകത്തിലെ മത്സ്യ-ഡോൾഫിൻ സമ്പത്തിന് ദോഷമാണിതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരും പരാതി നൽകിയിരുന്നു. എന്നാൽ താൻ ആ സമയത്ത് ആ മേഖലയിൽ പോയിട്ടില്ലെന്നും തങ്ങൾക്ക് ഉന്നതതലത്തിൽ നിന്നുള്ള സമ്മർദമുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞതായും പാണ്ഡ പറയുന്നു. 1/2 Saw newsreports today of a Seaplane landing on Chilika lake at 1.30 PM on Sat (15th). Am now getting info that Odisha govt authorities are trying to twist the facts & falsely implicate & drag me into controversy!https://t.co/LilKqdALB5 — Baijayant Jay Panda (@PandaJay) September 17, 2018 ജെയ് പാണ്ഡയ്ക്ക് വിമാനങ്ങളും ഹെലികോപ്ടറുകളും പറത്താനുള്ള സ്വകാര്യലൈസൻസുണ്ട്. കസ്റ്റഡിയിലെടുത്ത കോപ്ടറിന്റെ യാത്രാവിവരങ്ങൾ ശേഖരിക്കാൻ ബ്ലാക്ക് ബോക്സ് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. THIS is whr i flew a helicopter on Sat to reach ppl in distress. & landed back at Bhubaneswar airport at the exact time the FIR alleges it "landed" in Chilika lake (chk ATC records)@odisha_police, yr illegal "seizure" of helicopter may slow me, but cant stop me from reaching ppl https://t.co/R4BzhcPweP — Baijayant Jay Panda (@PandaJay) September 18, 2018
from mathrubhumi.latestnews.rssfeed https://ift.tt/2DiMV1V
via
IFTTT
No comments:
Post a Comment