ന്യൂഡല്‍ഹി: കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി ലണ്ടനിലേക്ക് മുങ്ങിയ വിജയ് മല്യ ഇന്ത്യ വിടുന്നതിന് മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കുടിക്കാഴ്ചയെ സംബന്ധിച്ച് അരുണ്‍ ജെയ്റ്റ്‌ലി കള്ളം പറയുകയാണെന്നും പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വച്ച് വിജയ് മല്യയും അരുണ്‍ ജെയ്റ്റ്‌ലിയും കൂടിക്കാഴ്ച നടത്തിയതിന് തെളിവുണ്ടെന്നും രാഹുല്‍ ഗാന്ധി വെളിപ്പെടുത്തി.
യു.പിയില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാംഗമായ പി.എല്‍ പുനിയയാണ് ജെയ്റ്റ്‌ലി-മല്യ കൂടിക്കാഴ്ചയുടെ സാക്ഷി. കൂടിക്കാഴ്ച 20 മിനിറ്റ് നീണ്ടു നിന്നതായി പുനിയ വെളിപ്പെടുത്തി. ആ ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ അത് വ്യക്തമാണെന്നും പുനിയ വെളിപ്പെടുത്തി. മല്യ നാട് വിടുന്നതിന് രണ്ട് ദിവസം മുമ്പാണ് കൂടിക്കാഴ്ച നടന്നത്. പറഞ്ഞത് തെറ്റാണെന്ന് തെളിഞ്ഞാല്‍ താന്‍ രാഷ്ട്രീയം വിടാമെന്നും പനിയ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പുനിയയുടെ വെളിപ്പെടുത്തല്‍.
Given Vijay Mallya’s extremely serious allegations in London today, the PM should immediately order an independent probe into the matter. Arun Jaitley should step down as FInance Minister while this probe is underway.— Rahul Gandhi (@RahulGandhi) September 12, 2018
ജെയ്റ്റിലിയുമായി കൂടിക്കാഴ്ച നടത്തിയെന്ന മല്യയുടെ വെളിപ്പെടുത്തല്‍ അതീവ ഗൗരവതരമാണ്. വിജയ് മല്യ രാജിവച്ച് അന്വേഷണം നേരിടണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. താന്‍ ലണ്ടനിലേക്ക് പോകുകയാണെന്ന് വിജയ് മല്യ ജെയ്റ്റലിയെ അറിയിച്ചിരുന്നു. എന്നാല്‍ സി.ബി.ഐയോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടേറേറ്റിനേയോ എന്തുകൊണ്ടാണ് ഇക്കാര്യം അറിയിക്കാതിരുന്നതെന്ന് ജെയ്റ്റലി വ്യക്തമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. വിജയ് മല്യയ്ക്ക് വേണ്ടി ലുക്ക് നോട്ടീസില്‍ വെള്ളം ചേര്‍ത്തതും രാഹുല്‍ ചൂണ്ടിക്കാട്ടുന്നു. മല്യ രാജ്യം വിട്ടതില്‍ പ്രധാനമന്ത്രി മോഡിക്കും പങ്കുണ്ടെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
അതേസമയം വിജയ് മല്യയ്ക്ക് രാജ്യം വിടാന്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്തു കൊടുത്ത സഹായങ്ങള്‍ അക്കമിട്ട് നിരത്തി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും രംഗത്ത് വന്നു. മല്യയ്‌ക്കെതിരായ സി.ബി.ഐ ലുക്ക്ഔട്ട് നോട്ടീസിലെ തടയുക എന്ന വാക്ക് മാറ്റി റിപ്പോര്‍ട്ട് ചെയ്യുക എന്നാക്കി മാറ്റിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി വെളിപ്പെടുത്തി. താന്‍ ലണ്ടനിലേക്ക് പോകുകയാണെന്ന് മല്യ ജെയ്റ്റ്‌ലിയോട് പറഞ്ഞിരുന്നതായും സുബ്രഹ്മണ്യന്‍ സ്വാമി വെളിപ്പെടുത്തി.
We have now two undeniable facts on the Mallya escape issue: 1. Look Out Notice was diluted on Oct 24, 2015 from “Block” to “Report” departure enabling Mallya to depart with 54 checked luggage items. 2. Mallya told FM in Central Hall of Parliament that he was leaving for London.— Subramanian Swamy (@Swamy39) September 13, 2018
from mangalam.com https://ift.tt/2NHwrUP
via IFTTT
No comments:
Post a Comment