ചേര്‍ത്തലയില്‍ നിന്നു കാണാതായ അധ്യാപികയെയും വിദ്യാര്‍ത്ഥിയെയും ചെന്നൈയില്‍ നിന്നും കണ്ടെത്തി ; അന്യോഷണത്തിനു വഴിത്തിരിവായത് വിദ്യാര്‍ത്ഥിയുടെ ഫേസ്ബുക്ക് ഉപയോഗം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 28, 2018

ചേര്‍ത്തലയില്‍ നിന്നു കാണാതായ അധ്യാപികയെയും വിദ്യാര്‍ത്ഥിയെയും ചെന്നൈയില്‍ നിന്നും കണ്ടെത്തി ; അന്യോഷണത്തിനു വഴിത്തിരിവായത് വിദ്യാര്‍ത്ഥിയുടെ ഫേസ്ബുക്ക് ഉപയോഗം

ചേര്‍ത്തല: ദിവസങ്ങള്‍ക്ക് മുന്‍പ് ചേര്‍ത്തലയില്‍ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെയും അധ്യാപികയെയും തമിഴുനാട്ടില്‍ നിന്നും പൊലീസ് കണ്ടെത്തി. ചെന്നൈയിലെ ഒരു ലോഡ്ജില്‍ നിന്ന് വ്യാഴാഴ്ച രാത്രി പത്തോടെയാണ് ഇരുവരെയും പൊലീസ് കണ്ടെത്തിയത്. ഇവരെ ഇന്നു രാത്രിയോടെ ചേര്‍ത്തലയില്‍ എത്തിക്കും.

തണ്ണീര്‍മുക്കത്തെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാത്ഥിയെ ഞായറാഴ്ച്ച വൈകിട്ടോടെയാണ് കാണാതായത്. കുട്ടിയെ കാണാനില്ലെന്നു കാട്ടി മാതാപിതാക്കള്‍ മുഹമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. മുഹമ്മ എസ്.ഐ അജയമോഹന്റെ നേതൃത്വത്തില്‍ പോലീസ് അന്യോഷണം അരംഭിച്ചയുടന്‍ അധ്യാപികയെയും കാണാനില്ലെന്നു കാട്ടി ചേര്‍ത്തല പോലീസില്‍ പരാതി ലഭിച്ചു. എ.ടി.എം കൗണ്ടറില്‍ നിന്നും ഇരുവരുടെയും ദ്യശ്യങ്ങള്‍ ലഭിച്ചതോടെ ഇരുവരും ഒന്നിച്ചു നാടുവിട്ടതാണെന്നുള്ള നിരീക്ഷണത്തില്‍ പോലീസ് എത്തിച്ചേര്‍ന്നു.

കാണാതായ ഉടന്‍ തന്നെ ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നെങ്കിലും, മറ്റൊരു സിം കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ കോളുകള്‍ നടത്തിയിരുന്നു. ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണിലെ ഐ.എം.ഇ.ഐ നമ്പര്‍ ഉപയോഗിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇരുവരുടെയും ലൊക്കേഷന്‍ സ്ഥിരീകരിച്ചു.ഇതിനിടക്ക് വിദ്യാര്‍ത്ഥി സോഷ്യല്‍ മീഡിയ ഉപയോഗിച്ചത് അന്വേഷണത്തില്‍ വഴിത്തിരിവായി. ഇതിന്റെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി തന്ത്രപരമായാണ് പൊലീസ് ഇരുവരെയും കണ്ടെത്തിയത്. ഇവരുമായി പൊലീസ് സംഘം കേരളത്തിലേക്ക് പുറപ്പെട്ടു.

കാണാതായ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന്് പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരുന്നു. രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഒരു സംഘം കന്യാകുമാരിയിലും മധുരയിലും മറ്റൊരു സംഘം ചെന്നൈയിലും തിരച്ചില്‍ നടത്തിയിരുന്നു. വിദ്യാര്‍ത്ഥി ഫേസ്ബുക്കില്‍ ആര്‍ക്കോ സന്ദേശം അയച്ചത് കണ്ടെത്തിയ പൊലീസ് ഇതുവഴി നടത്തിയ അന്വേഷണമാണ് ഇരുവരെയും കണ്ടെത്തുന്നതിലേക്ക് നയിച്ചത്.
ചേര്‍ത്തലയില്‍ നിന്ന് 40 കാരിയായ അധ്യാപികയെയും 15 കാരനായ പത്താം ക്ലാസുകാരനെയും ഞായറാഴ്ച മുതലാണ് കാണാതായത്.

വിവാഹമോചിതയും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മാതാവുമാണ് അധ്യാപിക. പ്രദേശത്തെ ഒരു സ്‌കൂളിലെ ഏറ്റവും സമര്‍ത്ഥനായ വിദ്യര്‍ത്ഥിയെയാണ് അധ്യാപികയ്‌ക്കൊപ്പം കാണാതായത്. ദീര്‍ഘകാലമായി അധ്യാപികയുമായി വിദ്യാര്‍ത്ഥി ഫോണില്‍ സംസാരിക്കുന്നത് പതിവായിരുന്നു. ഇതില്‍ വിദ്യാര്‍ത്ഥിയുടെ അമ്മയക്ക് പന്തികേട് തോന്നി. ഇതേത്തുടര്‍ന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച അമ്മ അധ്യാപികയോട് ഇക്കാര്യം ചോദിച്ചു. എന്നാല്‍ ഞായറാഴ്ച താന്‍ വീട്ടിലേക്ക് നേരിട്ടു വരാമെന്ന് അധ്യാപിക അറിയിച്ചു. തൊട്ടടുത്ത ദിവസം അധ്യാപിക വീട്ടിലെത്തുകയും ചെയ്തു.

വീട്ടില്‍ സംസാരിച്ചിരുന്നതിനു പിന്നാലെ അധ്യാപികയെ വീട്ടിലാക്കാന്‍ പത്താംക്ലാസുകാരനും ഒപ്പം പോയി. വീട്ടില്‍ നിന്ന വേഷത്തിലാണ് വിദ്യാത്ഥി പോയത്. എന്നാല്‍ പിന്നീട് മടങ്ങിയെത്തിയില്ലെന്ന് വീട്ടുകാര്‍ പറയുന്നു. അന്വേഷണത്തിനിടെ, ഞായറാഴ്ച ഉച്ചയോടെ ഇരുവരെയും ചേര്‍ത്തല റെയില്‍വെ സ്‌റ്റേഷനില്‍ കണ്ടെന്ന വിവരം പൊലീസിനു ലഭിച്ചു. ഇതോടെ ഇരുവരും കൊച്ചുവേളിയിലേക്കുള്ള ട്രെയിനില്‍ കയറിയിരിക്കാമെന്ന സംശയം ബലപ്പെട്ടു. ചേര്‍ത്തലയിലെ ഒരു എ.ടി.എം കൗണ്ടറിലെ ദൃശ്യങ്ങളും ലഭിച്ചതോടെ പൊലീസ് സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചു. എന്നാല്‍ കൊച്ചുവേളിയിലോ തിരുവനന്തപുരം നഗരത്തിലോ ഇരുവരെയും കണ്ടത്താനായില്ല.

കന്യാകുമാരിയില്‍ എത്തിയതായി ചില സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും അവിടെയും കണ്ടെത്താനായില്ല. ഇതോടെ സൈബര്‍ സെല്‍ നല്‍കിയ വിവരങ്ങല്‍ പരിശോധിച്ച് മധുരയിലേക്കും ചെന്നൈയിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.



from mangalam.com https://ift.tt/2OiyM8T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages