ശ്രീരാമനാണെങ്കിലും ഇക്കാലത്ത് കാശിറക്കാതെ തെരഞ്ഞെടുപ്പില്‍ ജയിക്കില്ല: ഗോവ മുന്‍ ആര്‍.എസ്.എസ് നേതാവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 27, 2018

ശ്രീരാമനാണെങ്കിലും ഇക്കാലത്ത് കാശിറക്കാതെ തെരഞ്ഞെടുപ്പില്‍ ജയിക്കില്ല: ഗോവ മുന്‍ ആര്‍.എസ്.എസ് നേതാവ്

പനാജി: നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പണമില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയില്ലെന്ന് ഗോവ മുന്‍ ആര്‍.എസ്.എസ്. നേതാവ് സുഭാഷ് വെലിങ്കര്‍. ശ്രീരാമനാണെങ്കിലും തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പണമിറക്കണം. ബുധനാഴ്ച പനാജിയില്‍ നടന്ന ഗോവ സുരക്ഷ മഞ്ചില്‍ യുവാക്കളുടെ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയക്കാര്‍ ഏറ്റവും കൂടുതല്‍ വശീകരിക്കുന്നത് രണ്ട് കൂട്ടരെയാണ്. സ്ത്രീകളെയും യുവാക്കളെയും. അവര്‍ക്ക് പണവും സമ്മാനങ്ങളും വാഗ്ദാനം ചെയ്ക്ക് എളുപ്പം പറ്റിക്കുന്നു. പണത്തിന്റെ ആധിക്യം ഇക്കാലത്ത് തെരഞ്ഞെടുപ്പുകളില്‍ വ്യാപകമായതോടെ, ശ്രീരാമനാണെങ്കില്‍ പോലും പണമിറക്കാതെ ജയിക്കാന്‍ കഴിയാത്ത അവസ്ഥയുമായി. ബി.ജെ.പിക്കും ധാര്‍മ്മികത നഷ്ടമായി. അവരും മറ്റു കക്ഷികളെ പോലെ ഇടപെടലുകള്‍ നടത്തുകയാണെന്നും വിമര്‍ശിച്ചു.

മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെതിരെ വിമര്‍ശനവും വെലിങ്കര്‍ ഉയര്‍ത്തി. രോഗികളാണെന്ന് കാണിച്ച് രണ്ട് പേരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ പരീക്കര്‍, പക്ഷേ താന്‍ ഗുരുതരമായ രോഗത്തിന് ചികിത്സയിലായിരുന്നിട്ടും അധികാരത്തില്‍ തുടരുകയാണെന്നും പറഞ്ഞു. 2017ലെ ഗോവ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലും സുഭാഷ് വെലിങ്കര്‍ ഗോവ സുരക്ഷ മഞ്ച് നടത്തിയിരുന്നു. എന്നാല്‍ സ്‌കൂള്‍ വിദ്യാഭ്യാസം സംബന്ധിച്ച് മുഖ്യമന്ത്രി മനോഹര്‍ പരീക്കറുമായുള്ള അഭിപ്രായ ഭിന്നതയില്‍ സ്ഥാനംതെറിക്കുകയായിരുന്നു.

ചെറിയ രോഗങ്ങള്‍ക്കു പോലും അമേരിക്കയില്‍ ചികിത്സയ്ക്കു പോകുന്ന നേതാക്കള്‍ സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാക്കുകയാണ്. ഗോവയിലെ സ്ഥിതി ഒട്ടും ആശാസ്യമല്ല. നേതാക്കള്‍ അമേരിക്കയില്‍ ചികിത്സയ്ക്കു പോകുമ്പോള്‍ നമ്മുക്ക് കിട്ടുന്നത് സര്‍ക്കാരിന്റെ ഗോ മെഡിക്കല്‍ കോളജിലെ ചികിത്സയാണ്. അഴിമതിയോട് ഒട്ടും സഹിഷ്ണുത കാട്ടില്ലെന്നാണ് ബി.ജെ.പി പറയുന്നത്. എന്നാല്‍ പണം സമ്പാദിക്കാത്ത ഒരു മന്ത്രിയെ എങ്കിലും കാണിച്ചുതരാന്‍ പറ്റുമോ എന്നും അദ്ദേഹം വിമര്‍ശിക്കുന്നു.



from mangalam.com https://ift.tt/2zy0FSo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages