വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ്കാലത്തെ പ്രചാരണ ഉപദേഷ്ടാവ് ജോർജ് പാപഡോപൗലോസിന്ജയിൽശിക്ഷ. 14 ദിവസത്തേക്കാണ് വാഷിങ്ടൺ ഡിസി കോടതി ജയിൽശിക്ഷ വിധിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിലാണ് പാപഡോ പൗലോസിന് ശിക്ഷ വിധിച്ചത്. ഡമോക്രാറ്റുകളുടെ തട്ടിയെടുത്ത ഇ-മെയിലുകൾ റഷ്യക്കാരുടെ കൈയിലുണ്ടെന്ന വിവരം മറച്ചുവെക്കുകയും എഫ്ബിഐയോട് നുണപറയുകയും ചെയ്തതിന്റെ പേരിൽ ജോർജ് പാപഡോപൗലോസ് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു.ധീരനായ രാജ്യസ്നേഹിയാണ് താനെന്ന് ശിക്ഷാ വിധി കേട്ട ശേഷം പാപഡോ പൗലോസ് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2NTcveu
via
IFTTT
No comments:
Post a Comment