പ്രണയാഭ്യര്‍ത്ഥന നിരസിക്കുന്ന സ്ത്രീകളെ തട്ടിക്കൊണ്ടു വരുമെന്ന് പറഞ്ഞ ബിജെപി എംഎല്‍എ മാപ്പു പറഞ്ഞു; വിഷയം ഇവിടെ കഴിഞ്ഞുവെന്ന് ബിജെപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 6, 2018

പ്രണയാഭ്യര്‍ത്ഥന നിരസിക്കുന്ന സ്ത്രീകളെ തട്ടിക്കൊണ്ടു വരുമെന്ന് പറഞ്ഞ ബിജെപി എംഎല്‍എ മാപ്പു പറഞ്ഞു; വിഷയം ഇവിടെ കഴിഞ്ഞുവെന്ന് ബിജെപി

മുംബൈ: മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എ രാം കദമിന്റെ വിവാദ സ്ത്രി വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞു. എം.എല്‍.എ ഖേദം പ്രകടിപ്പിച്ചതിനാല്‍ വിഷയം അവിടെ തീര്‍ന്നുവെന്ന് ബി.ജെ.പി വാക്താവ് മാധവ് ഭണ്ഡാരി പറഞ്ഞു.

തിങ്കളാഴ്ചയാണ് എംഎല്‍എ വിവാദ പരാമര്‍ശം നടത്തിയത്. പ്രണയാഭ്യര്‍ഥന നിരസിക്കുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്നു തരാമെന്നതായിരുന്നു ഘാട്കൂപ്പറില്‍നിന്നുള്ള ബി.ജെ.പി എം.എല്‍.എ രാം കദമിന്റെ വിവാദ പ്രസ്താവന. ശിവസേന അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ എംഎല്‍എക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യമുന്നയിച്ച് രംഗത്തു വന്നിരുന്നു.

എം.എല്‍.എയുടെ ഖേദപ്രകടനത്തോടെ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ആ വിഷയം കഴിഞ്ഞു. ഇനി അതിന്‍മേല്‍ പ്രതികരണത്തിന്റെ ആവശ്യമില്ലെന്നും പാര്‍ട്ടി വക്താവ് ഭണ്ഡാരി പറഞ്ഞു.

പ്രതിപക്ഷത്തിന് സംസ്ഥാനത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിലപാട് സ്വീകരിക്കാന്‍ താത്പര്യമില്ല. അതുകൊണ്ടാണ് കദമിനെതിരെ അധിക്ഷേപം തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



from mangalam.com https://ift.tt/2NqDMbq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages