നിരപരാധിയെന്ന് ബിഷപ്പ്; കന്യാസ്ത്രീ വ്യക്തി വൈരാഗ്യം തീര്‍ക്കുന്നു; ചോദ്യം ചെയ്യലിനോട് സഹകരിക്കാന്‍ പോലീസ്, അറസ്റ്റിനുള്ള ഒരുക്കവും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 19, 2018

നിരപരാധിയെന്ന് ബിഷപ്പ്; കന്യാസ്ത്രീ വ്യക്തി വൈരാഗ്യം തീര്‍ക്കുന്നു; ചോദ്യം ചെയ്യലിനോട് സഹകരിക്കാന്‍ പോലീസ്, അറസ്റ്റിനുള്ള ഒരുക്കവും

കൊച്ചി: കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ മുന്‍ നിലപാട് ആവര്‍ത്തിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. താന്‍ നിരപരാധിയാണ്. കന്യാസ്ത്രീ തന്നോട് വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണ്. അവര്‍ക്ക് ദുരുദ്ദേശമാണ്. പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ കുറവിലങ്ങാട് മഠത്തില്‍ പോയിട്ടില്ല. ആദ്യം പീഡനം നടന്നുവെന്ന് പറയുന്ന 2014 മേയ് അഞ്ചിന് കുറവിലങ്ങാട് മഠത്തില്‍ പോയിരുന്നുവെങ്കിലും രാത്രി താമസിച്ചിരുന്നില്ല എന്നും ബിഷപ്പ് മൊഴിയില്‍ ആവര്‍ത്തിക്കുന്നു.

അതേസമയം, വേണ്ടിവന്നാല്‍ അറസ്റ്റിലേക്ക് പോകുമെന്ന സൂചനയും പോലീസ് നല്‍കുന്നു. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്തിരുന്നു. പിന്നാലെ കോട്ടയം എസ്.പി ചോദ്യം ചെയ്യുകയാണ്. കൊച്ചി ഡി.സി.പിയുടെയും ഡി.വൈ.എസ്.പിയുടെയും സാന്നിധ്യത്തിലാണ് എസ്.പിയുടെ ചോദ്യം ചെയ്യല്‍. ആദ്യഘട്ടത്തില്‍ 104 ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്.

അറസ്റ്റ് വേണ്ടിവന്നാല്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും പോലീസ് ക്രമീകരിച്ചിട്ടുണ്ട്. ഫോറന്‍സിക്, വൈദ്യസംഘവും പോലീസിനൊപ്പമുണ്ട്. ചോദ്യം ചെയ്യലിനോട് ബിഷപ്പ് പൂര്‍ണ്ണമായും സഹകരിക്കുന്നില്ലെന്നാണ് സൂചന. ബിഷപ്പിനോട് സഹകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ബിഷപ്പ് നിസ്സഹകരണം തുടര്‍ന്നാല്‍ ചോദ്യം ചെയ്യല്‍ മണിക്കൂറുകള്‍ നീളാനാണ് സാധ്യത. രാവിലെ 11 മണിക്കാണ് ബിഷപ്പ് ചോദ്യം ചെയ്യലിനായി ഹാജരായത്.



from mangalam.com https://ift.tt/2xom7HZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages